നെ​യ്യാ​ർ ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും 10 സെ​ന്‍റീ​മീ​റ്റ​ർ കൂ​ടി ഉ​യ​ർ​ത്തും
Sunday, August 9, 2020 9:42 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യും നീ​രൊ​ഴു​ക്കും തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നെ​യ്യാ​ർ ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. നി​ല​വി​ൽ ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഈ ​നാ​ല് ഷ​ട്ട​റു​ക​ളും 10 സെ​ന്‍റീ​മീ​റ്റ​ർ കൂ​ടി ഉ​യ​ർ​ത്തു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

നെ​യ്യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ന​ദി​യി​ൽ ഇ​റ​ങ്ങി കു​ളി​ക്കാ​നോ വ​സ്ത്ര​ങ്ങ​ൾ അ​ല​ക്കാ​നോ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കു​ളി​പ്പി​ക്കാ​നോ പാ​ടി​ല്ലെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.