ചാ​ന്പ്യ​ൻ​സ് ലീ​ഗ് യു​വ​ന്‍റ​സി​നെ പു​റ​ത്താ​ക്കി ലി​യോ​ണ്‍ ക്വാ​ർ​ട്ട​റി​ൽ
Saturday, August 8, 2020 3:21 AM IST
ട്യൂറിൻ: യു​വ​ന്‍റ​സി​ന് ഇ​ത്ത​വ​ണ​യും ചാ​ന്പ്യ​ൻ​സ് ലീ​ഗ് കി​രീ​ട​മി​ല്ല. ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ കാ​ണാ​തെ റൊ​ണാ​ൾ​ഡോ​യ്ക്കും സം​ഘ​ത്തി​നും മ​ട​ങ്ങാം. റൊ​ണാ​ൾ​ഡോ​യു​ടെ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​ത്തി​നും യു​വ​ന്‍റ​സി​നെ ര​ക്ഷി​ക്കാ​ൻ ആ​യി​ല്ല. 2-1ന് ​വി​ജ​യി​ച്ചി​ട്ടും 2-2 എ​ന്ന അ​ഗ്രി​ഗേ​റ്റ് സ്കോ​റി​ൽ എ​ത്തി​യി​ട്ടും എ​വേ ഗോ​ളി​ന്‍റെ ബ​ല​ത്തി​ൽ ലി​യോ​ണ്‍ ക്വാ​ർ​ട്ട​റി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ൽ ത​ന്നെ 1-0 എ​ന്ന നി​ല​യി​ൽ ലി​യോ​ണി​നെ മ​റി​ക​ട​ക്കേ​ണ്ടി​യി​രു​ന്ന യു​വ​ന്‍റ​സി​ന് തു​ട​ക്ക​ത്തി​ൽ ത​ന്നെ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വ​ന്നു. 12ആം ​മി​നു​ട്ടി​ൽ യു​വ​ന്‍റ​സി​നെ​തി​രാ​യി റ​ഫ​റി പെ​നാ​ൽ​ട്ടി വി​ധി​ച്ചു. പെ​നാ​ൽ​ട്ടി തീ​രു​മാ​നം തെ​റ്റാ​യി​രു​ന്നു എ​ങ്കി​ലും പെ​നാ​ൽ​ട്ടി എ​ടു​ത്ത മെം​ഫി​സ് ഡി​പാ​യ്ക്ക് തെ​റ്റി​യി​ല്ല. ലി​യോ​ണ്‍ 1-0ന് ​മു​ന്നി​ൽ. ഒ​പ്പം അ​ഗ്രി​ഗേ​റ്റി​ൽ 2-0 മു​ന്നി​ൽ.

ലി​യോ​ണി​ന് എ​വേ ഗോ​ൾ കൂ​ടെ ആ​യ​തോ​ടെ ക്വാ​ർ​ട്ട​റി​ൽ എ​ത്ത​ണം എ​ങ്കി​ൽ യു​വ​ന്‍റ​സ് മൂ​ന്ന് ഗോ​ള​ടി​ക്ക​ണം എ​ന്ന അ​വ​സ്ഥ. 43ആം ​മി​നു​ട്ടി​ൽ ഒ​രു പെ​നാ​ൾ​ട്ടി യു​വ​ന്‍റ​സി​ന് ക​ളി​യി​ലേ​ക്ക് തി​രി​കെ വ​രാ​ൻ അ​വ​സ​രം ന​ൽ​കി. ല​ക്ഷ്യം തെ​റ്റാ​തെ പെ​നാ​ൾ​ട്ടി സ്പോ​ട്ടി​ൽ നി​ന്ന് റൊ​ണാ​ൾ​ഡോ​യു​ടെ ആ​ദ്യ ഗോ​ൾ. സ്കോ​ർ 1-1. അ​ഗ്രി​ഗേ​റ്റി​ൽ ലി​യോ​ണ്‍ 2-1 യു​വ​ന്‍റ​സ്.

ര​ണ്ടാം പ​കു​തി​യി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ യു​വ​ന്‍റ​സ് ഒ​രു​പാ​ട് ക​ഷ്ട​പ്പെ​ട്ട​പ്പോ​ൾ റൊ​ണാ​ൾ​ഡോ ത​ന്‍റെ മി​ക​വ് കൊ​ണ്ട് യു​വ​ന്‍റ​സി​ന്‍റെ ര​ണ്ടാം ഗോ​ൾ നേ​ടി. ഒ​രു ഇ​ടം കാ​ല​ൻ ലോ​ങ് റേ​ഞ്ച​റി​ലൂ​ടെ ആ​യി​രു​ന്നു റൊ​ണാ​ൾ​ഡോ​യു​ടെ ആ ​ഗോ​ൾ. മ​ത്സ​രം 2-1ന് ​യു​വ​ന്‍റ​സ് മു​ന്നി​ൽ. അ​പ്പോ​ഴും അ​ഗ്രി​ഗേ​റ്റി​ൽ 2-2 എ​വേ ഗോ​ളി​ൽ ലി​യോ​ണ്‍ മു​ന്നി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.