എ​ള​ങ്കു​ന്ന​പ്പു​ഴ​യി​ൽ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ ര​ണ്ട് പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Friday, August 7, 2020 11:41 AM IST
കൊ​ച്ചി: എ​ള​ങ്കു​ന്ന​പ്പു​ഴ​യി​ൽ വ​ള്ളം മ​റി​ഞ്ഞു കാ​ണാ​താ​യ മൂ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​ക്കാ​ട് സ്വ​ദേ​ശി​യാ​യ സി​ദ്ധാ​ർ​ഥ​ന്‍റെ​യും പ​ച്ചാ​ളം സ്വ​ദേ​ശി സ​ജീ​വ​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന് രാ​വി​ലെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ട​മ​ക്കു​ടി ഭാ​ഗ​ത്തു​നി​ന്ന് സി​ദ്ധാ​ർ​ഥ​ന്‍റെ​യും ബോ​ൾ​ഗാ​ട്ടി​ക്ക് സ​മീ​പ​ത്തു​നി​ന്ന് സ​ജീ​വ​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച നാ​യ​ര​മ്പ​ലം സ്വ​ദേ​ശി സ​ന്തോ​ഷി​ന്‍റെ മൃ​ത​ദേ​ഹ​വും ബോ​ൾ​ഗാ​ട്ടി​ക്ക് സ​മീ​പ​ത്തെ കാ​യ​ലി​ൽ നി​ന്ന് ല​ഭി​ച്ചി​രു​ന്നു. അ​ഗ്നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രും നേ​വി​യും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ആ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് വ​ള്ളം മ​റി​ഞ്ഞു മൂ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും കാ​ണാ​താ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.