വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ക​ന​ത്ത​മ​ഴ; കോ​ഴി​ക്കോ​ട്ട് ഉ​രു​ൾ​പൊ​ട്ടി; ചാ​ലി​യാ​റി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ
Friday, August 7, 2020 5:07 AM IST
കോ​ഴി​ക്കോ​ട്: വ​ട​ക്ക​ൻ കേരളത്തിൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കോ​ട​ഞ്ചേ​രി​യി​ൽ വ​ന​ത്തി​ന​ക​ത്ത് ഉ​രു​ൾ​പൊ​ട്ടി. കോ​ട​ഞ്ചേ​രി ചെ​മ്പു​ക​ട​വി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ ഉ​ണ്ടാ​യി. ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

ചാ​ലി​പ്പു​ഴ നി​റ​ഞ്ഞൊ​ഴു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സു​ര​ക്ഷ മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ചാ​ലി​പ്പു​ഴ​യു​ടെ സ​മീ​പ​ത്തു​ള്ള വെ​ണ്ടേ​ക്കും​പൊ​യി​ല്‍ പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​യി​ലെ 29 വീ​ട്ടു​കാ​രെ വ്യാ​ഴാ​ഴ്ച രാ​ത്രി മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. കു​ട്ടി​ക​ള​ട​ക്കം എ​ൺ​പ​തോ​ളം പേ​രെ​യാ​ണ് ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യ​ത്.

വ​യ​നാ​ട് വൈ​ത്തി​രി​യി​ല്‍ ക​ന​ത്ത മ​ഴ തു​ട​ര്‍​ന്ന​തോ​ടെ നി​ല​മ്പൂ​ർ ചാ​ലി​യാ​ർ പു​ഴ​യി​ലും മ​ല​വെ​ള്ള​പാ​ച്ചി​ൽ ഉ​ണ്ടാ​യി. പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ക​ന​ത്ത നാ​ശ​മു​ണ്ടാ​ക്കി. മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ ജ​ലാ​ശ​യ​ങ്ങ​ളെ​ല്ലാം ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.