കേ​ര​ള​ത്തി​ൽ മ​ഴ ശ​ക്ത​മാ​കും; മ​ല​പ്പു​റ​ത്ത് വെ​ള്ളി​യാ​ഴ്ച റെ​ഡ് അ​ല​ർ​ട്ട്; എ​ട്ടു ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്
Friday, August 7, 2020 4:25 AM IST
കൊ​ച്ചി: കേ​ര​ള​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. മ​ല​പ്പു​റം ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച അ​തി​തീ​വ്ര മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ‌ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

എ​ട്ടു​ജി​ല്ല​ക​ളി​ല്‍ വെ​ള്ളി​യാ​ഴ്ച ഓ​റ​ഞ്ച് അ​ല​ര്‍​ട്ടാ​ണ്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്. ആ​ല​പ്പു​ഴ​യി​ലും കോ​ട്ട​യ​ത്തും യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു.

മ​ഴ ശ​ക്ത​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് പൊ​തു​ജ​ന​ങ്ങ​ളോ​ടും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളോ​ടും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കാ​നും ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്താ​നും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.