കാഷ്മീരിൽ അഞ്ഞൂറിലേറെ വിഘടനവാദി നേതാക്കളെ മോചിപ്പിച്ചു
Friday, August 7, 2020 1:18 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​യി​രു​ന്ന അ​ഞ്ഞൂ​റി​ലേ​റെ വി​ഘ​ട​ന​വാ​ദി നേ​താ​ക്ക​ൾ​ക്കു മോ​ച​നം. 370-ാം വ​കു​പ്പ് റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​ണു നേ​താ​ക്ക​ളെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്.

വി​ഘ​ട​ന​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന ക​രാ​റി​ൽ ഒ​പ്പി​ട്ട​ശേ​ഷ​മാ​ണു മോ​ച​ന​മെ​ന്നു സം​സ്ഥാ​ന ഡി​ജി​പി ദി​ൽ​ബാ​ഗ് സിം​ഗ് പ​റ​ഞ്ഞു. ഹു​റി​യ​ത് കോ​ൺ​ഫ​റ​ൻ​സ്, ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി തു​ട​ങ്ങി​യ സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രാ​ണ് ഇ​തി​ൽ ഏ​റെ​യും.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​യി​ലു​ക​ളി​ൽ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​യി​രു​ന്ന​വ​രെ​യും മോ​ചി​പ്പി​ച്ചെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.