മ​ല​യോ​ര​മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ; കൂ​ട്ടി​ക്ക​ലി​ലും പീ​രു​മേ​ട്ടി​ലും ഉ​രു​ൾ​പൊ​ട്ടി
Thursday, August 6, 2020 9:37 PM IST
കോ​ട്ട​യം/ ഇ​ടു​ക്കി: മു​ണ്ട​ക്ക​യം കൂ​ട്ടി​ക്ക​ലി​ലും പീ​രു​മേ​ട്ടി​ലും ഉ​രു​ൾ​പൊ​ട്ട​ൽ. പീ​രു​മേ​ട്ടി​ൽ കോ​ഴി​ക്കാ​നം, അ​ണ്ണ​ൻ​ത​മ്പി​മ​ല, ഏ​ല​പ്പാ​റ തോ​ട്ട​ങ്ങ​ളി​ലാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​ത്. ശ​ക്ത​മാ​യ വെ​ള്ള​പ്പാ​ച്ചി​ലി​ൽ തോ​ട് ക​ര​ക​വി​ഞ്ഞു. ഏ​ല​പ്പാ​റ ജം​ഗ്ഷ​നി​ൽ വെ​ള്ളം​ക​യ​റി. ഈ ​പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലും വെ​ള്ളം​ക​യ​റി. നി​ര​വ​ധി ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഇ​ള​ങ്കാ​ട് വ​ല്യ​ന്ത​യി​ലും കൊ​ടു​ങ്ങ​യി​ലു​മാ​ണ് ഉ​രു​ൾ പൊ​ട്ടി​യ​ത്. വൈ​കു​ന്നേ​രം 6.30നാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. ഇ​തേ തു​ട​ർ​ന്ന് പു​ല്ലു​ക​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ഇ​ള​ങ്കാ​ട് ടൗ​ണി​ന്‍റെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി.

മ​ണി​മ​ല​യാ​റ്റി​ൽ ജ​ല​നി​ര​പ്പും ഉ​യ​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ്. പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ അ​ടി​വാ​രം മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ അ​ടി​വാ​രം, പെ​രി​ങ്ങു​ളം, മു​ഴ​യ​ൻ​മാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. പെ​രി​ങ്ങു​ള​ത്ത് ന​ദി പാ​ല​ത്തി​നൊ​പ്പ​മാ​ണ് ഒ​ഴു​കു​ന്ന​ത്.

മീ​ന​ച്ചി​ലാ​ർ പൂ​ഞ്ഞാ​ർ ഭാ​ഗ​ത്ത് ക​ര​ക​വി​ഞ്ഞ നി​ല​യി​ലാ​ണ്. പ്ര​ദേ​ശ​ത്ത താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം​ക​യ​റി. ഈ​രാ​റ്റു​പേ​ട്ട, തീ​ക്കോ​യി, വാ​ഗ​മ​ണ്‍, കോ​ട്ട​ത്താ​വ​ളം, അ​ടി​വാ​രം, പൂ​ഞ്ഞാ​ർ മേ​ഖ​ല​യി​ൽ രാ​ത്രി​യി​ലും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ഇ​ടു​ക്കി​യി​ൽ ക​ന​ത്ത കാ​റ്റും മ​ഴ​യു​മാ​ണ്.​ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ കാ​റ്റി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശ​മു​ണ്ടാ​യി.​നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. കൊ​ച്ചി-​ധ​നു​ഷ്ക്കോ​ടി ദേ​ശീ​യ പാ​ത​യി​ലെ നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്ന മൂ​ന്നാ​ർ ഗ്യാ​പ് റോ​ഡി​ൽ വീ​ണ്ടും മ​ല​യി​ടി​ഞ്ഞ് ഏ​ക്ക​ർ​ക​ണ​ക്കി​നു സ്ഥ​ല​ത്തെ കൃ​ഷി ന​ശി​ച്ചു. മൂ​ന്നാ​ർ-​മ​റ​യൂ​ർ റോ​ഡി​ലെ പെ​രി​യ​വ​ര പാ​ലം ത​ക​ർ​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ച​ര​ക്കു​നീ​ക്കം പൂ​ർ​ണ​മാ​യി നി​ല​ച്ചു.

ഇ​ടു​ക്കി​യി​ൽ രാ​ത്രി യാ​ത്ര നി​രോ​ധി​ച്ചു

ജി​ല്ല​യി​ൽ അ​തി​തീ​വ്ര മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ലി​നും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം രാ​ത്രി ഏ​ഴു​മു​ത​ൽ രാ​വി​ലെ ആ​റു​വ​രെ ജി​ല്ലാ​ക​ള​ക്ട​ർ നി​രോ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.