സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം
Thursday, August 6, 2020 8:45 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ർ​ജി​ൻ​ഫ്രീ ഉ​ൾ​പ്പെ​ടെ​യു​ള​ള ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ നൂ​റ് ച​തു​ര​ശ്ര​മീ​റ്റ​റി​ന് ആ​റ് പേ​ർ എ​ന്ന നി​ല​യി​ൽ​മാ​ത്ര​മേ ഉ​പ​ഭോ​ക്താ​ക്ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ പാ​ടു​ള​ളു എ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ നി​ർ​ദേ​ശി​ച്ചു. വ​ള​രെ അ​ത്യാ​വ​ശ്യം ജീ​വ​ന​ക്കാ​രെ മാ​ത്ര​മേ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​യോ​ഗി​ക്കാ​വു.

കൂ​ടാ​തെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കാ​ത്ത് നി​ൽ​ക്കാ​ൻ വേ​ണ്ടി ക​ട​ക​ൾ​ക്കു മു​ന്നി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് വൃ​ത്തം വ​ര​യ്ക്കേ​ണ്ട​താ​ണ്. ഇ​ത്ത​രം ക​ട​ക​ളി​ൽ ഉ​പ​ഭോ​ക്താ​വി​ന് ചെ​ല​വ​ഴി​ക്കാ​നു​ള​ള പ​ര​മാ​വ​ധി സ​മ​യം നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്ര​വേ​ശി​ക്കാ​നാ​കാ​ത്ത ചെ​റി​യ ക​ട​ക​ൾ​ക്ക് മു​ന്നി​ൽ വൃ​ത്തം വ​ര​ച്ച് കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ല​ത്തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ വ​രി നി​ർ​ത്തേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം ക​ട ഉ​ട​മ​ക​ൾ​ക്കാ​യി​രി​ക്കും. സാ​മൂ​ഹി​ക അ​ക​ലം ലം​ഘി​ക്കു​ന്ന ത​ര​ത്തി​ലു​ള​ള ഒ​രു പ്ര​വ​ർ​ത്തി​ക​ളും ബാ​ങ്കു​ക​ൾ മു​ത​ലാ​യ സാ​ന്പ​ത്തി​ക സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. അ​വ​യ്ക്ക് മു​ന്നി​ൽ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പോ​സ്റ്റ​റു​ക​ൾ ക​ട​ക​ൾ​ക്ക് മു​ന്നി​ൽ പ​തി​ക്കാ​ൻ നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ​ല സ്ഥ​ല​ത്തും ഇ​ത് പാ​ലി​ച്ച​താ​യി കാ​ണു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ക്കാ​ര്യം നേ​രി​ട്ട് പ​രി​ശോ​ധി​ക്കാ​ൻ പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ സ്പെ​ഷ​ൽ ടീം ​വി​ഭാ​ഗ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ക​ട​ക​ൾ​ക്ക് മു​ന്നി​ലും അ​ക​ത്തും മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലു​മാ​ണ് പോ​സ്റ്റ​ർ പ​തി​ക്കേ​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.