സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണം: നേ​ര​റി​യാ​ൻ സി​ബി​ഐ പ്ര​ത്യേ​ക സം​ഘം
Thursday, August 6, 2020 7:20 PM IST
ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ട​ൻ സു​ശാ​ന്ത് സിം​ഗ് രാ​ജ്പു​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം സി​ബി​ഐ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും. ഗു​ജ​റാ​ത്ത് കേ​ഡ​ർ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ മ​നോ​ജ് ശ​ശി​ധ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ഡി​ഐ​ജി ഗ​ഗ​ൻ​ദീ​പ് ഗം​ഭീ​ർ കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കും. അ​നി​ൽ യാ​ദ​വാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ. സി​ബി​ഐ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ​ക്കാ​യി ഇ​തി​ന​കം ബി​ഹാ​ർ പോ​ലീ​സി​നെ സ​മീ​പി​ച്ചു.

ഉ​ട​ൻ ത​ന്നെ സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​ന്ന​ലെ​യാ​ണ് സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.