പ​ദ്മ​ഭൂ​ഷ​ൺ ഇ.​ടി. നാ​രാ​യ​ണ​ൻ മൂ​സ് അ​ന്ത​രി​ച്ചു
Wednesday, August 5, 2020 11:09 PM IST
തൃ​ശൂ​ർ: വൈ​ദ്യ​ര​ത്നം സ്ഥാ​പ​ന​ങ്ങ​ളു​ടെ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ അ​ഷ്ട​വൈ​ദ്യ​ൻ പ​ദ്മ​ഭൂ​ഷ​ൺ ഇ.​ടി. നാ​രാ​യ​ണ​ൻ മൂ​സ് (87) അ​ന്ത​രി​ച്ചു. ഒ​ല്ലൂ​ർ തൈ​ക്കാ​ട്ടു​ശേ​രി​യി​ലെ വ​സ​തി​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോടെ​യാ​യി​രു​ന്നു അ​ന്ത്യം.

അ​ണു​ബാ​ധ​യെ​ത്തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടാ​ഴ്ച​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​യു​ർ​വേ​ദ പ​ര​ന്പ​ര​യി​ൽ​പ്പെ​ട്ട തൃ​ശൂ​ർ തൈ​ക്കാ​ട്ടു​ശേ​രി എ​ളേ​ട​ത്തു തൈ​ക്കാ​ട്ട് നീ​ല​ക​ണ്ഠ​ൻ മൂ​സി​ന്‍റെ​യും ദേ​വ​കി അ​ന്ത​ർ​ജ​ന​ത്തി​ന്‍റെ​യും പ​ത്തു മ​ക്ക​ളി​ൽ മൂ​ത്ത​യാ​ളാ​ണ്.

മു​ത്ത​ച്ഛ​നും അ​ച്ഛ​നും പ്ര​സി​ദ്ധ വൈ​ദ്യ​ൻ​മാ​രാ​യി​രു​ന്നു. ഒ​ല്ലൂ​ർ തൈ​ക്കാ​ട്ടു​ശേ​രി​യി​ലെ വൈ​ദ്യ​ര​ത്നം ഔ​ഷ​ധ​ശാ​ല തു​ട​ങ്ങു​ന്പോ​ൾ എ​ട്ടു വ​യ​സാ​യി​രു​ന്നു നാ​രാ​യ​ണ​ൻ മൂ​സി​ന്. പി​താ​വ് ആ​രം​ഭി​ച്ച വൈ​ദ്യ​ര​ത്നം ഔ​ഷ​ധ​ശാ​ല​യു​ടെ ചു​മ​ത​ല 1954ൽ ​നാ​രാ​യ​ണ​ൻ മൂ​സ് ഏ​റ്റെ​ടു​ത്തു. ആ​യു​ർ​വേ​ദ ചി​കി​ത്സാ​രം​ഗ​ത്തെ സം​ഭാ​വ​ന​ക​ൾ​ക്കു 2010ൽ ​രാ​ജ്യം പ​ദ്മ​ഭൂ​ഷ​ണ്‍ ന​ൽ​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.