മാ​ഞ്ച​സ്റ്റ​ർ ടെ​സ്റ്റ്; ആ​ദ്യ ദി​നം മ​ഴ​യെ​ടു​ത്തു
Wednesday, August 5, 2020 10:21 PM IST
മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ല​ണ്ട്-​പാ​ക്കി​സ്ഥാ​ൻ ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ആ​ദ്യ ദി​നം മ​ഴ ത​ട​സ​പ്പെ​ടു​ത്തി. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത പാ​ക്കി​സ്ഥാ​ൻ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 121 റ​ണ്‍​സ് എ​ടു​ത്ത് നി​ൽ​ക്കു​മ്പോ​ഴാ​ണ് മ​ഴ ക​ളി മു​ട​ക്കി​യ​ത്.

43 റ​ണ്‍​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട സ​ന്ദ​ർ​ശ​ക​ർ ഷാ​ൻ മ​സൂ​ദ് (45 നോ​ട്ടൗ​ട്ട്), ബാ​ബ​ർ അ​സം (52 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗി​ലൂ​ടെ ക​ര​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ കൂ​ട്ടു​കെ​ട്ട് ഇ​തു​വ​രെ 78 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ബി​ദ് അ​ലി (16), അ​സ്ഹ​ർ അ​ലി (പൂ​ജ്യം) എ​ന്നി​വ​രു​ടെ വി​ക്ക​റ്റാ​ണ് തു​ട​ക്ക​ത്തി​ലേ പാ​ക്കി​സ്ഥാ​നു ന​ഷ്ട​പ്പെ​ട്ട​ത്. ജോ​ഫ്ര അ​ർ​ച്ച​ർ​ക്കും ക്രി​സ് വോ​ക്സി​നു​മാ​ണ് വി​ക്ക​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.