ഇ​നി രാ​ത്രി ഷി​ഫ്റ്റി​ലും സ്ത്രീ​ക​ൾ​ക്കു ഫാ​ക്ട​റി ജോ​ലി ചെ​യ്യാം
Wednesday, August 5, 2020 8:45 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ത്രി ഷി​ഫ്റ്റി​ലും ഇനി സ്ത്രീ​ക​ൾ​ക്കു ഫാ​ക്ട​റി ജോ​ലി ചെ​യ്യാം. രാ​ത്രി ഏ​ഴു മു​ത​ൽ രാ​വി​ലെ ആ​റു വ​രെ രാ​ത്രി ഷി​ഫ്റ്റു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് ഫാ​ക്ട​റി​ക​ളി​ൽ ജോ​ലി ചെ​യ്യാ​നാണ് അനുമതി. ഇതിനായി 1948ലെ ​ഫാ​ക്ട​റീ​സ് ആ​ക്ട് സെ​ക്ഷ​ൻ 66 ഭേ​ദ​ഗ​തി ചെ​യ്യാ​ൻ ഓ​ർ​ഡി​ന​ൻ​സ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് ഗ​വ​ർ​ണ​റോ​ട് ശി​പാ​ർ​ശ ചെ​യ്യാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.

സ​ഹ​ക​ര​ണ വ​കു​പ്പി​ൽ 1986 മു​ത​ൽ താ​ൽ​ക്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന്നു വ​രു​ന്ന കു​ടി​ശി​ക നി​വാ​ര​ണ ഓ​ഡി​റ്റ​ർ​മാ​രു​ടെ 75 ത​സ്തി​ക​ക​ൾ ധ​ന​കാ​ര്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ച വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ സ്ഥി​രം ത​സ്തി​ക​ക​ളാ​യി മാ​റ്റു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് വൈ​റോ​ള​ജി​യി​ൽ ഡ​യ​റ​ക്ട​ർ ത​സ്തി​ക സൃ​ഷ്ടി​ക്കും. സെ​ന്‍റ​ർ ഫോ​ർ ഡി​എ​ൻ​എ ഫിം​ഗ​ർ പ്രി​ന്‍റിം​ഗ് ആ​ൻ​ഡ് ഡ​യ​ഗ​ണോ​സ്റ്റി​ക്സ് മു​ൻ ഡ​യ​റ​ക്ട​ർ (ഹൈ​ദ​രാ​ബാ​ദ്) ഡോ. ​ദേ​ബാ​ഷി​ശ് മി​ത്ര​യെ പു​ന​ർ​നി​യ​മ​ന വ്യ​വ​സ്ഥ​യി​ൽ നി​യ​മി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.