എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​ന്പ​തു കോ​വി​ഡ് രോ​ഗി​ക​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
Wednesday, August 5, 2020 6:28 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​ത് ഒ​ന്പ​തു രോ​ഗി​ക​ൾ. ഐ​സി​യു​വി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളു​ടെ പ​ട്ടി​ക ജി​ല്ലാ ഭ​ര​ണ​കൂ​ടം പ​ത്ര​ക്കു​റി​പ്പി​ലാ​ണു പു​റ​ത്തു​വി​ട്ട​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ:

1) 53 വ​യ​സു​ള്ള ആ​ലു​വ കു​ന്നു​ക​ര സ്വ​ദേ​ശി​നി ന്യൂ​മോ​ണി​യ ബാ​ധി​ച്ചു ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു ഈ​മാ​സം 13-നു ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

2) എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ​നി​ന്നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഡ്മി​റ്റാ​യ 60 വ​യ​സു​ള്ള എ​ള​മ​ക്ക​ര സ്വ​ദേ​ശി കോ​വി​ഡ് ന്യൂ​മോ​ണി​യ ബാ​ധി​ച്ചു ഐ​സി​യു​വി​ൽ ഗു​രു​ത​ര​മാ​യി ക​ഴി​യു​ന്നു.

3) ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്ന് 27 നു ​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ഡ്മി​റ്റ് ചെ​യ്ത 71 വ​യ​സു​ള്ള കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി ഗു​രു​ത​ര​മാ​യി ക​ഴി​യു​ന്നു. അ​മി​ത ര​ക്ത​സ​മ്മ​ർ​ദ​വും ആ​സ്മ രോ​ഗ​വും അ​വ​സ്ഥ ഗു​രു​ത​ര​മാ​കാ​ൻ കാ​ര​ണ​മാ​യി.

4)ശ്വാ​സ​ത​ട​സം മൂ​ലം ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ച 70 വ​യ​സു​ള്ള ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വാ​ണ്.

5) 84 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി കോ​വി​ഡ് നു​മോ​ണി​യ മൂ​ലം ഗു​രു​ത​ര​മാ​യി ക​ഴി​യു​ന്നു, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​യി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ല്ല.

6) 54 വ​യ​സു​ള്ള മൂ​ത്ത​കു​ന്നം സ്വ​ദേ​ശി​നി കാ​ൻ​സ​ർ രോ​ഗ​ത്തി​ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ഇ​രി​ക്കെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചൊ​വ്വാ​ഴ്ച പ്ര​വേ​ശി​പ്പി​ച്ചു, നി​ല ഗു​രു​ത​ര​മാ​ണ്.

7) 64 വ​യ​സു​ള്ള പ​ള്ളു​രു​ത്തി സ്വ​ദേ​ശി ശ്വാ​സ​കോ​ശ അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്ന് ഐ​സി​യു​വി​ൽ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. കോ​വി​ഡ് പോ​സി​റ്റീ​വാ​ണ്.

8) തൃ​ക്കാ​ക്ക​ര ക​രു​ണാ​ല​യ​ത്തി​ൽ നി​ന്നും വ​ന്ന 64 വ​യ​സു​കാ​രി​യെ ശ്വാ​സ​ത​ട​സം മൂ​ലം ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് പോ​സി​റ്റീ​വാ​ണ്.

9) 41 വ​യ​സു​ള്ള മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യൂ​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ ഐ​സി​യൂ​വി​ൽ പ്ര​വേ​ശി​പ്പി​ച്ചു, കോ​വി​ഡ് പോ​സി​റ്റീ​വാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.