സ്പെ​യി​ൻ ഇ​തി​ഹാ​സ താ​രം ഐ​ക്ക​ർ ക​സി​യ​സ് വി​ര​മി​ച്ചു
Tuesday, August 4, 2020 9:52 PM IST
മാ​ഡ്രി​ഡ്: സ്പെ​യ്നി​ന്‍റെ ഇ​തി​ഹാ​സ ഗോ​ൾ​കീ​പ്പ​ർ ഐ​ക്ക​ർ ക​സി​യ​സ് പ്ര​ഫ​ഷ​ണ​ൽ ഫു​ട്ബോ​ളി​ൽ​നി​ന്നു വി​ര​മി​ച്ചു. ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ക്ല​ബ് ഫു​ട്ബോ​ളി​ൽ 16 വ​ർ​ഷ​ത്തോ​ളം റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ ഗോ​ൾ​വ​ല കാ​ത്ത​ത് ക​സി​യ​സാ​ണ്.

2010-ൽ ​ലോ​ക​ക​പ്പ് നേ​ടി​യ സ്പാ​നി​ഷ് ടീ​മി​ന്‍റെ നാ​യ​ക​നാ​യി​രു​ന്നു 39-കാ​ര​നാ​യ ക​സി​യ​സ്. 2008, 2012 വ​ർ​ഷ​ങ്ങ​ളി​ൽ യൂ​റോ ക​പ്പ് ജ​യി​ച്ച സ്പാ​നി​ഷ് ടീ​മി​നെ ന​യി​ച്ച​തും ക​സി​യ​സാ​യി​രു​ന്നു. 2000 മു​ത​ൽ 2016 വ​രെ സ്പാ​നി​ഷ് ദേ​ശീ​യ ടീ​മി​നാ​യി 167 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചു.

റ​യ​ല്‍ മാ​ഡ്രി​ഡി​നൊ​പ്പം മൂ​ന്ന് ചാ​മ്പ്യ​ന്‍​സ് ലീ​ഗ്, അ​ഞ്ച് ലാ​ലി​ഗ കി​രീ​ട​ങ്ങ​ളും ക​സി​യ​സ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. 1999 മു​ത​ല്‍ 2015വ​രെ 725 മ​ത്സ​ര​ങ്ങ​ളി​ലാ​ണ് ക​സി​യ​സ് റ​യ​ലി​ന്‍റെ ഗോ​ൾ​വ​ല കാ​ത്ത​ത്. ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച റി​ക്കാ​ർ​ഡും ക​സി​യ​സി​ന്‍റെ (177 മ​ത്സ​ര​ങ്ങ​ൾ) പേ​രി​ലാ​ണ്.

2015-ല്‍ ​റ​യ​ല്‍ വി​ട്ട് പോ​ർ​ച്ചു​ഗീ​സ് ക്ല​ബ് പോ​ര്‍​ട്ടോ​യി​ല്‍ ചേ​രു​ക​യാ​യി​രു​ന്നു. പ​രി​ശീ​ല​ന​ത്തി​നി​ടെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ ക​സി​യ​സ് 2019 ഏ​പ്രി​ൽ മു​ത​ൽ ക​ളി​ക്ക​ള​ത്തി​ൽ ഇ​റ​ങ്ങി​യി​രു​ന്നി​ല്ല. ഈ ​വ​ർ​ഷം ജൂ​ലാ​യി​ൽ അ​ദ്ദേ​ഹം പോ​ർ​ട്ടോ വി​ടു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.