അ​ഫ്ഗാ​ന്‍ ജ​യി​ലി​ലെ ചാ​വേ​ർ ആ​ക്ര​മ​ണം: ഐ​എ​സ് ഭീ​ക​ര​സം​ഘ​ത്തി​ൽ മ​ല​യാ​ളി​യും
Tuesday, August 4, 2020 7:58 PM IST
ന്യൂ​ഡ​ല്‍​ഹി: കി​ഴ​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാനിലെ ജ​യി​ലി​നു നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ​ത് മ​ല​യാ​ളി ഉ​ൾ​പ്പെ​ട്ട ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​സം​ഘ​മെ​ന്ന് ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ റി​പ്പോ​ര്‍​ട്ട്. കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി ക​ല്ലു​കെ​ട്ടി​യ​പു​ര​യി​ല്‍ ഇ​ജാ​സ് എ​ന്ന കെ.​പി. ഇ​ജാ​സാ​ണ് ഭീ​ക​ര​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ല്‍​കു​ന്ന വി​വ​രം.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഫ്ഗാ​നി​ല്‍ ​നി​ന്ന് റോ​യു​ടെ സ​ന്ദേ​ശം ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ​യ്ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ള്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ന​ൻ​ഗാ​ർ​ഹാ​ർ പ്ര​വി​ശ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ജ​ലാ​ലാ​ബാ​ദി​ലെ ജ​യി​ലി​ൽ ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 10 ഭീ​ക​ര​ര്‍ ഉ​ള്‍​പ്പെ​ടെ 29 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. നൂ​റു​ക​ണ​ക്കി​ന് ഐ​എ​സ് ഭീ​ക​ര​രെ ത​ട​വി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന ജ​യി​ലി​ലാ​ണു ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ജ​യി​ലി​ലേ​ക്ക് ഐ​എ​സ് ചാ​വേ​ർ കാ​ർ ഓ​ടി​ച്ചു ക​യ​റ്റി സ്ഫോ​ട​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. ജ​യി​ൽ ക​വാ​ട​ത്തി​ൽ ചാ​വേ​റി​നെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞെ​ങ്കി​ലും സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ൽ​നി​ന്നു ഭീ​ക​ര​ർ ജ​യി​ലി​നു​ള്ളി​ലേ​ക്കു വെ​ടി​യു​തി​ർ​ത്തി​രു​ന്നു.

അ​ഫ്ഗാ​ൻ-​താ​ലി​ബാ​ൻ സ​മാ​ധാ​ന ക​രാ​റി​നെ​ത്തു​ട​ർ​ന്ന് യു​എ​സും സ​ഖ്യ ക​ക്ഷി​ക​ളും സൈ​ന്യ​ത്തെ പി​ൻ​വ​ലി​ച്ച​ശേ​ഷ​മു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ഭീ​ക​രാ​ക്ര​മ​ണ​മാ​ണി​ത്. പോ​ലീ​സും അ​ഫ്ഗാ​ന്‍ സ്പെ​ഷ്യ​ല്‍ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത​മാ​യാ​ണ് ഭീ​ക​ര​ര്‍​ക്കെ​തി​രെ പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ഒ​രാ​ള്‍ ഇ​ജാ​സാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. കാ​സ​ര്‍​ഗോ​ഡ് ഐ​എ​സ് റി​ക്രൂ​ട്ട്‌​മെ​ന്‍റ് കേ​സി​ലെ പ്ര​തി​യാ​ണ് ഇ​ജാ​സ്. ഈ ​കേ​സി​ല്‍ എ​റ​ണാ​കു​ളം എ​ന്‍​ഐ​എ കോ​ട​തി അ​റ​സ്റ്റ് വാ​റന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

2016-ല്‍ ​മ​സ്ക്ക​റ്റ് വ​ഴി​യാ​ണ് ഇ​ജാ​സും കു​ടും​ബ​വും അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​യ്ക്ക് ക​ട​ന്ന​ത്. ഇ​ജാ​സി​ന്‍റെ ഭാ​ര്യ​യും കു​ട്ടി​യും അ​ഫ്ഗാ​ന്‍ സു​ര​ക്ഷാ​സേ​ന​യു​ടെ ക​സ്റ്റ​ഡി​യി​ലാ​ണ്.

2013-14ല്‍ ​അ​മേ​രി​ക്ക​യു​ടെ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​ജാ​സ് കൊ​ല്ല​പ്പെ​ട്ടു എ​ന്നാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ള്‍ക്ക് ന​ല്‍​കി​യി​രു​ന്ന വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.