ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ആ​റു​മാ​സം കൂ​ടി സ​മ​യം
Tuesday, August 4, 2020 4:39 PM IST
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സു​പ്രീം കോ​ട​തി ആ​റു​മാ​സം കൂ​ടി സ​മ​യം അ​നു​വ​ദി​ച്ചു. പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ഹ​ണി. എം. ​വ​ര്‍​ഗീ​സി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് കോ​ട​തി സ​മ​യം നീ​ട്ടി​ന​ൽ‌​കി​.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ആ​റ് മാ​സ​ത്തി​നു​ള്ളി​ല്‍ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​ത​നു​സ​രി​ച്ച്‌ മെ​യ് 29 ന് ​വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​താ​യി​രു​ന്നു. ഇ​തോ​ടെ ഹ​ണി. എം. ​വ​ർ​ഗീ​സ് ക​ത്ത് മു​ഖേ​ന സ​മ​യം നീ​ട്ടി ന​ല്‍​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തിയെ അ​റി​യി​ക്കുകയായിരുന്നു. ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ ക​ത്ത് സു​പ്രീംകോ​ട​തി​ക്ക് കൈ​മാ​റി.

ന​ടി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് വ​നി​താ ജ​ഡ്ജി​യെ കേ​സ് പ​രി​ഗ​ണി​ക്കാ​ൻ നി​യോ​ഗി​ച്ച​ത്. ദി​ലീ​പും മ​റ്റും പ്ര​തി​ക​ളും മേ​ൽ​കോ​ട​തി​യി​ല​ട​ക്കം ഹ​ർ​ജി ന​ൽ​കി​യ​തി​നാ​ൽ കേ​സി​ന്‍റെ വി​ചാ​ര​ണ ര​ണ്ട് വ​ർ​ഷ​ത്തോ​ളം നീ​ണ്ടി​രു​ന്നു. പി​ന്നീ​ടാ​ണ് ന​ടി പ്ര​ത്യേ​ക ഹ​ർ​ജി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.