ക​ട​വൂ​ര്‍ ജ​യ​ന്‍ വ​ധ​ക്കേ​സ്; ഒ​ന്‍​പ​ത് പ്ര​തി​ക​ളും കു​റ്റ​ക്കാ​ര്‍
Tuesday, August 4, 2020 2:13 PM IST
കൊ​ല്ലം: ക​ട​വൂ​ര്‍ ജ​യ​ന്‍ വ​ധ​ക്കേ​സി​ല്‍ ഒ​ന്‍​പ​ത് പ്ര​തി​ക​ളും കു​റ്റ​ക്കാ​ര്‍. ശി​ക്ഷ വെ​ള്ളി​യാ​ഴ്ച വി​ധി​ക്കും. കൊ​ല്ലം ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്ന് വി​ധി​ച്ച​ത്.

സം​ഘ​ട​ന​യി​ല്‍ നി​ന്നും തെ​റ്റി​പ്പി​രി​ഞ്ഞ വി​രോ​ധ​ത്തി​ല്‍ ആ​ര്‍​എ​സ്എ​സു​കാ​രാ​യ പ്ര​തി​ക​ള്‍ ജ​യ​നെ 2012 ഫെ​ബ്രു​വ​രി ഏ​ഴി​ന് ക​ട​വൂ​ര്‍ ക്ഷേ​ത്ര ജം​ഗ്ഷ​നി​ല്‍​വ​ച്ച് പ​ട്ടാ​പ്പ​ക​ല്‍ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ആ​ര്‍​എ​സ്എ​സി​ന്‍റെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​രാ​യ ഒ​ൻ​പ​തു പേ​ർ കു​റ്റ​ക്കാ​രാ​ണെ​ന്ന് കൊ​ല്ലം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.

കീ​ഴ്കോ​ട​തി​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ വീ​ഴ്ച്ച​യു​ണ്ടെ​ന്ന പ്ര​തി​ക​ളു​ടെ വാ​ദം അം​ഗീ​ക​രി​ച്ച ഹൈ​ക്കോ​ട​തി ശി​ക്ഷ റ​ദ്ദാ​ക്കി. കേ​സ് പു​ന​പ​രി​ശോ​ധി​ക്കാ​ന്‍ കൊ​ല്ലം ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലേ​ക്ക് തി​രി​കെ അ​യ​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.