ക​ർ​ണാ​ട​ക​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​നും കോ​വി​ഡ്; സി​ദ്ധ​രാ​മ​യ്യ ആ​ശു​പ​ത്രി​യി​ൽ
Tuesday, August 4, 2020 9:02 AM IST
ബം​ഗ​ളൂ​രു: മു​ഖ്യ​മ​ന്ത്രി​ക്ക് പി​ന്നാ​ലെ ക​ർ​ണാ​ട​ക​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​നും കോ​വി​ഡ്. പ്ര​തി​പ​ക്ഷ നേ​താ​വും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് അം​ഗ​വു​മാ​യ സി​ദ്ധ​രാ​മ​യ്യ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

സി​ദ്ധ​രാ​മ​യ്യ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ത​നി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വി​വ​രം പ​ങ്കു​വ​ച്ച് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു. താ​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​രെ​ല്ലാം ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്നും രോ​ഗ​ല​ക്ഷ​ണം ഉ​ണ്ടെ​ങ്കി​ൽ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ക​ണ​മെ​ന്നും സി​ദ്ധ​രാ​മ​യ്യ അ​ഭ്യ​ർ​ഥി​ച്ചു. രോ​ഗ​ല​ക്ഷ​ണം ക​ണ്ട​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് സി​ദ്ധ​രാ​മ​യ്യ​യു​ടെ മ​ക​ൻ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യ്ക്കും മ​ക​ൾ​ക്കും ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ആ​റു ജീ​വ​ന​ക്കാ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഒ​രു ഗ​ൺ​മാ​ൻ, ഒ​രു ഡ്രൈ​വ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണു രോ​ഗം ബാ​ധി​ച്ച​ത്.

ഇ​ള​യ​മ​ക​ൻ ബി.​വി. വി​ജ​യേ​ന്ദ്ര ക്വാ​റ​ന്‍റൈ​നി​ലാ​ണ്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് യെ​ദി​യൂ​ര​പ്പ​യ്ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ക​ൾ പ​ത്മാ​വ​തി​യും മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി​യി​ലാ​ണു ചി​കി​ത്സ​യി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.