ത​മി​ഴ്നാ​ട്ടി​ൽ ആ​ശ​ങ്ക: 24 മ​ണി​ക്കൂ​റി​നി​ടെ 5,609 രോ​ഗി​ക​ൾ; 109 മ​ര​ണം
Monday, August 3, 2020 10:28 PM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 5,609 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 109 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,241 ആ​യി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള​ള ഏ​ഴു​പേ​ർ ഉ​ൾ​പ്പ​ടെ 26 പേ​ർ മ​റ്റു​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ആ​റു പേ​ർ വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​രാ​ണ്. അ​തേ​സ​മ​യം, ക​ർ​ണാ​ട​ക​യി​ൽ ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 4,752 പു​തി​യ കേ​സു​ക​ളാ​ണ്. 98 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.