കാ​സ​ർ​ഗോ​ട്ട് കൂ​ട്ട​ക്കൊ​ല​പാ​ത​കം; യു​വാ​വ് നാ​ലു പേ​രെ വെ​ട്ടി​ക്കൊ​ന്നു
Monday, August 3, 2020 8:40 PM IST
കാ​സ​ർ​ഗോ​ഡ്: മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള യു​വാ​വ് നാ​ലു പേ​രെ വെ​ട്ടി​ക്കൊ​ന്നു. കാ​സ​ർ​ഗോ​ഡ് പൈ​വ​ളി​ഗെ പ​ഞ്ചാ​യ​ത്തി​ലെ ക​നി​യാ​ല​യി​ലാ​ണ് സം​ഭ​വം.

ബ​ന്ധു​ക്ക​ളെ​യാ​ണ് ഉ​ദ​യ് എ​ന്ന യു​വാ​വ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. സ​ദാ​ശി​വ, വി​ട്‌​ല, ദേ​വ​സി, ബാ​ബു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.

ഉ​ദ​യി​ന് മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വ​ഴി​ത്ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത് എ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.