കു​വൈ​റ്റി​ൽ 388 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; നാ​ലു മ​ര​ണം
Monday, August 3, 2020 7:34 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 388 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 68,299 ആ​യി. 282 സ്വ​ദേ​ശി​ക​ള്‍​ക്കും 106 വി​ദേ​ശി​ക​ൾ​ക്കു​മാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ല് പേ​ര്‍ മ​ര​ണ​മ​ട​ഞ്ഞു. ഇ​തു​വ​രെ 461 പേ​രാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് രാ​ജ്യ​ത്ത് ആ​കെ മ​ര​ണ​മ​ട​ഞ്ഞ​ത്.

526 പേ​രാ​ണു ഇ​ന്ന് രോ​ഗ​മു​ക്ത​രാ​യ​ത്‌. ഇ​തോ​ടെ ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 59,739 ആ​യി. 8,099 പേ​രാ​ണു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്‌. 126 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു​വെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.