കു​ൽ​ഭൂ​ഷ​ൺ‌ ജാ​ദ​വി​നാ​യി അ​ഭി​ഭാ​ഷ​ക​നെ നി​യ​മി​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​ൻ നി​ർ​ദേ​ശം
Monday, August 3, 2020 6:55 PM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: ചാ​ര​വൃ​ത്തി​യാ​രോ​പി​ച്ച് പാ​ക് സൈ​നി​ക​കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച ഇ​ന്ത്യ​ൻ പൗ​ര​ൻ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​ന് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​നെ നി​യ​മി​ക്കാ​ൻ പാ​ക് സ​ർ​ക്കാ​രി​ന് ഇ​സ്ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശം.

ജാ​ദ​വി​നു വേ​ണ്ടി അ​ഭി​ഭാ​ഷ​ക​നെ നി​യ​മി​ക്കാ​ന്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഇ​ന്ത്യ​യു​ടെ അ​നു​മ​തി​യോ​ടെ അ​ഭി​ഭാ​ഷ​ക​നെ നി​യ​മി​ക്കാ​നാ​ണ് കോ​ട​തിയുടെ നിർദേശം. നേ​ര​ത്തേ, ഇ​ന്ത്യ​യു​ടെ​യും കു​ൽ​ഭൂ​ഷ​ണി​ന്‍റെ​യും അ​നു​മ​തി​യി​ല്ലാ​തെ പാ​ക്കി​സ്ഥാ​ൻ അ​ഭി​ഭാ​ഷ​ക​നെ നി​യ​മി​ച്ചി​രു​ന്നു.

ജൂ​ലൈ​യി​ൽ ‘റി​വ്യൂ ആ​ന്‍റ് റി ​ക​ണ്‍​സി​ഡ​റേ​ഷ​ന്‍ ഓ​ര്‍​ഡി​ന​ന്‍​സ്‍' എ​ന്ന ഓ​ർ​ഡി​ന​ൻ​സ് പാ​ക്കി​സ്ഥാ​ൻ കൊ​ണ്ടു​വ​ന്നി​രു​ന്നു. ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം പാ​ക്കി​സ്ഥാ​ൻ സൈ​നി​ക കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പു​ന​പ​രി​ശോ​ധ​ന​ക്കാ​യി ഇ​സ്‌​ലാ​മാ​ബാ​ദ് ഹൈ​കോ​ട​തി​യി​ൽ അ​പേ​ക്ഷി​ക്കാ​നാ​കും. പി​ന്നാ​ലെ​യാ​ണ് ജാ​ദ​വി​ന് അ​ഭി​ഭാ​ഷ​ക​നെ നി​യ​മി​ക്കാ​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.