പെ​രു​ന്പാ​വൂ​രി​ൽ ഗ്രേ​ഡ് എ​സ്ഐ​ക്കു കോ​വി​ഡ്; പോ​ലീ​സു​കാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Monday, August 3, 2020 5:35 PM IST
കൊ​ച്ചി: പെ​രു​ന്പാ​വൂ​ർ സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പെ​രു​ന്പാ​വൂ​രി​നു സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ലോ​റി അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ സം​ഘ​ത്തി​ൽ ഈ ​ഉ​ദ്യോ​ഗ​സ്ഥ​നു​മു​ണ്ടാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​യാ​ൾ​ക്കു നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു പോ​ലീ​സു​കാ​ർ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

സം​സ്ഥാ​ന​ത്തു പോ​ലീ​സു​കാ​ർ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് ബാ​ധി​ക്കു​ന്ന​തു പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ഞാ​യ​റാ​ഴ്ച 11 പോ​ലീ​സു​കാ​ർ​ക്കാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.