ജ​ലീ​ലി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി കെ. സു​രേ​ന്ദ്ര​ൻ
Monday, August 3, 2020 1:02 PM IST
കോ​ഴി​ക്കോ​ട്: സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വു​ക​ൾ ഒ​രോ ദി​വ​സ​വും പു​റ​ത്തു​വ​രി​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. തെ​ളി​വു​ക​ൾ പു​റ​ത്തു​വ​രു​ന്പോ​ഴും മു​ഖ്യ​മ​ന്ത്രി​യൊ സി​പി​എം വ​ക്താ​ക്ക​ളോ മ​റു​പ​ടി​യും പ​റ​യാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലെ ത​ന്നെ ഒ​രു അം​ഗം സ്വ​ർ​ണ​ക്ക​ട​ത്തി​ന് കൂ​ട്ടു​നി​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യി​ട്ടും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നോ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്നൊ യാ​തൊ​രു പ്ര​തി​ക​ര​ണ​വും ഇ​തേ വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തെ സ​ഹാ​യി​ക്കാ​ൻ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ശ്ര​മി​ച്ചു എ​ന്ന ആ​രോ​പ​ണം നേ​ര​ത്തെ ഉ​യ​ർ​ന്നു​വ​ന്ന​താ​ണ്. ജ​ലീ​ലി​ൽ റം​സാ​ൻ കി​റ്റാ​ണോ സ്വ​ർ​ണ​കി​റ്റാ​ണോ വി​ത​ര​ണം ചെ​യ്ത​തെ​ന്ന് ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് അ​ന്വേ​ഷ​ണം ഈ ​ദി​ശ​യി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.