കോ​വി​ഡ് ബാ​ധി​ത​യാ​യ യു​വ​തി ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍​ക്കു ജ​ന്മം ന​ല്‍​കി
Saturday, August 1, 2020 8:57 PM IST
ക​ണ്ണൂ​ര്‍ (പ​രി​യാ​രം): കോ​വി​ഡ് പോ​സി​റ്റീ​വാ​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ മു​പ്പ​ത്തി​ര​ണ്ടു​കാ​രി ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍​ക്കു ജ​ന്മം ന​ല്‍​കി. ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണു ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കു ജ​ന്മം ന​ല്‍​കി​യ​ത്.

ഇ​താ​ദ്യ​മാ​യാ​ണു കോ​വി​ഡ് പോ​സി​റ്റീ​വാ​യ യു​വ​തി ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍​ക്കു ജ​ന്മം ന​ല്‍​കു​ന്ന​ത്. ഐ​വി​എ​ഫ് ചി​കി​ത്സ​വ​ഴി ഗ​ര്‍​ഭം ധ​രി​ച്ച കോ​വി​ഡ് പോ​സി​റ്റീ​വാ​യ ഒ​രു യു​വ​തി ര​ണ്ടു കു​ട്ടി​ക​ള്‍​ക്കു ജ​ന്മം ന​ല്‍​കു​ന്ന​ത് രാ​ജ്യ​ത്തും ആ​ദ്യ​മാ​യി​ട്ടാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്. ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടു​ന്ന അ​ന്‍​പ​താ​മ​ത്തെ കോ​വി​ഡ് പോ​സി​റ്റീ​വ് ഗ​ര്‍​ഭി​ണി​യാ​ണ് ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍​ക്കു ജ​ന്മം ന​ല്‍​കി​യ​ത്.

ഇ​വി​ടെ ശ​സ്ത്ര​ക്രി​യ​വ​ഴി​യു​ള്ള ഒ​ന്‍​പ​താ​മ​ത്തെ പ്ര​സ​വ​മാ​ണി​ത്. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​സ്. അ​ജി​ത്, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​മാ​ലി​നി എ​ന്നി​വ​ര​ട​ങ്ങി​യ മെ​ഡി​ക്ക​ല്‍ സം​ഘ​മാ​ണു പൂ​ര്‍​ണ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടെ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദ​വും പ്ര​മേ​ഹ​വും കോ​വി​ഡ് രോ​ഗ​ത്തെ തു​ട​ര്‍​ന്നു​ള്ള പ്ര​തി​സ​ന്ധി​ക​ളും ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​ണെ​ന്ന​തും ശ​സ്ത്ര​ക്രി​യ സ​ങ്കീ​ര്‍​ണ​മാ​ക്കി​യ​താ​യി ഡോ​ക്‌​ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. അ​മ്മ​യു​ടെ​യും കു​ഞ്ഞു​ങ്ങ​ളു​ടേ​യും ആ​രോ​ഗ്യ​നി​ല നി​ല​വി​ല്‍ ആ​ശ​ങ്കാ​ജ​ന​ക​മ​ല്ല.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ഒ​രു കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി പ്ര​സ​വി​ച്ച​തും ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.