രാ​ജ്യ​ത്തെ യു​വ​ത​യു​ടെ അ​ഭി​ലാ​ഷ​ങ്ങ​ളാ​ണ് പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യം: പ്ര​ധാ​ന​മ​ന്ത്രി
Saturday, August 1, 2020 7:28 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ 21 ാം നൂ​റ്റാ​ണ്ടി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം രൂ​പ​പ്പെ​ടു​ത്തി​യ​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ്മാ​ർ​ട്ട് ഇ​ന്ത്യ ഹാ​ക്ക​ത്തോ​ണി​ൽ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

21 ാം നൂ​റ്റാ​ണ്ട് അ​റ​വി​ന്‍റെ കാ​ല​മാ​ണ്. പ​ഠ​നം, ഗ​വേ​ഷ​ണം എ​ന്നി​വ​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. ഇ​ന്ത്യ​യു​ടെ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം 2020 ഇ​ത് ത​ന്നെ​യാ​ണ് ചെ​യ്യു​ന്ന​ത്- പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​ത്തി​ലാ​ണ് ത​ങ്ങ​ൾ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യം ഏ​റ്റ​വും നൂ​ത​ന​വും ആ​ധു​നി​ക​വു​മാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്കൂ​ൾ ബാ​ഗി​ന്‍റെ ഭാ​ര​ത്തി​ൽ​നി​ന്നും മോ​ചി​പ്പി​ക്കു​ന്ന, ജീ​വി​ത​ത്തെ സ​ഹാ​യി​ക്കു​ന്ന പ​ഠ​നം എ​ന്ന നി​ല​യി​ൽ, കേ​വ​ലം മ​ന​പാ​ഠ​മാ​ക്കു​ന്ന​തി​ൽ​നി​ന്ന് വി​മ​ർ​ശ​നാ​ത്മ​ക ചി​ന്ത​യി​ലേ​ക്ക് ഇ​തൊ​ക്കെ​യാ​ണ് പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി. വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ൽ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ മൂ​ലം ഇ​ന്ത്യ​യി​ലെ ഭാ​ഷ​ക​ൾ പു​രോ​ഗ​മി​ക്കു​ക​യും വി​ക​സി​ക്കു​ക​യും ചെ​യ്യും. ഇ​ത് അ​റി​വ് വ​ർ​ധി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല ഇ​ന്ത്യ​യു​ടെ ഐ​ക്യം വ​ർ​ധി​പ്പി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.