ഈ തമാശ അവസാനിപ്പിക്കൂ...; പ്രധാനമന്ത്രിയോട് ഗെഹ്‌ലോട്ട്
Saturday, August 1, 2020 6:50 PM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ ഗൂ​ഡാ​ലോ​ച​ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ട​പെ​ട്ട് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്. ഹൈ​ക്ക​മാ​ൻ​ഡ് ക്ഷ​മി​ച്ചാ​ൽ സ​ച്ചി​ൻ പൈ​ല​റ്റി​നൊ​പ്പ​മു​ള്ള വി​മ​ത എം​എ​ൽ​എ​മാ​രെ തി​രി​കെ സ്വാ​ഗ​തം ചെ​യ്യു​മെ​ന്നും ഗെ​ഹ്‌​ലോ​ട്ട് പ​റ​ഞ്ഞു.

മോ​ദി ഈ ​രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് ര​ണ്ടു ത​വ​ണ അ​വ​സ​രം ന​ൽ​കി. അ​ദ്ദേ​ഹം കൈ​കൊ​ട്ടാ​നും പാ​ത്രം കൊ​ട്ടാ​നും ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ആ​ളു​ക​ൾ അ​ത് ചെ​യ്തു. ജ​ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ വി​ശ്വ​സി​ക്കു​ന്നു​ണ്ട്. ഇ​ത് വ​ലി​യൊ​രു കാ​ര്യ​മാ​ണ്. അ​ദ്ദേ​ഹം ഇ​ട​പെ​ട്ട് രാ​ജ​സ്ഥാ​നി​ലെ ഈ ​ത​മാ​ശ അ​വ​സാ​നി​പ്പി​ക്ക​ണം. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് മു​മ്പാ​യി അ​വ​ർ കു​തി​ര​ക്ക​ച്ച​വ​ട നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത് എ​ന്ത് നാ​ട​ക​മാ​ണ്- ഗെ​ഹ്‌​ലോ​ട്ട് ചോ​ദി​ച്ചു.

ഗെ​ഹ്‌​ലോ​ട്ട് ത​ന്‍റെ ഒ​പ്പം നി​ൽ​ക്കു​ന്ന എം​എ​ൽ​എ​മാ​രു​മാ​യി ജ​യ്സാ​ൽ​മീ​റി​ലാ​ണു​ള്ള​ത്. നി​യ​മ​സ​ഭ സ​മ്മേ​ളി​ക്കാ​ൻ ഇ​നി​യും ആ​ഴ്ച​ക​ൾ‌ ബാ​ക്കി​യു​ള്ള​തി​നാ​ൽ കു​തി​ര​ക്ക​ച്ച​വ​ടം ഭ​യ​ന്ന് ചാ​ർ​ട്ട​ർ ചെ​യ്ത വി​മാ​ന​ത്തി​ലാ​ണ് ഗെ​ഹ്‌​ലോ​ട്ടും സം​ഘ​വും ജ​യ്പു​രി​ൽ​നി​ന്ന് ജ​യ്സാ​ൽ​മീ​റി​ലെ​ത്തി​യ​ത്. ഓ​ഗ​സ്റ്റ് 14നാ​ണ് രാ​ജ​സ്ഥാ​നി​ൽ നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ക്കാ​മെ​ന്നു ഗ​വ​ർ​ണ​ർ സ​മ്മ​തി​ച്ചി​രി​ക്കു​ന്ന​ത്.

നി​യ​മ​സ​ഭ സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന ദി​വ​സം വ​രെ എം​എ​ൽ​എ​മാ​ർ ജ​യ്സാ​ൽ​മീ​റി​ലെ സൂ​ര്യ​ഗ​ഡ് ആ​ഡം​ബ​ര റി​സോ​ർ​ട്ടി​ൽ താ​മ​സി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ൻ​പ തോ​ളം എം​എ​ൽ​മാ​രെ​യാ​ണ് ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ളി​ൽ ജ​യ്സാ​ൽ​മീ​രി​ലേ​ക്ക് മാ​റ്റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.