വ​യ​നാ​ട്ടി​ൽ ആ​ശ​ങ്കാ​കേ​ന്ദ്ര​മാ​യി വാ​ളാ​ട് ക്ല​സ്റ്റ​ർ; 46 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്
Saturday, August 1, 2020 6:41 PM IST
ക​ൽ​പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ൽ 46 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 44 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ര​ണ്ടു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങി​ൽ നി​ന്നു വ​ന്ന​വ​രാ​ണ്. അ​ഞ്ചു പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 670 ആ​യി. ഇ​തി​ൽ 318 പേ​ർ രോ​ഗ മു​ക്ത​രാ​യി. ഒ​രാ​ൾ മ​ര​ണ​പ്പെ​ട്ടു. നി​ല​വി​ൽ 351 പേ​രാ​ണ് ചി​കി​ൽ​സ​യി​ലു​ള്ള​ത്. ഇ​തി​ൽ 341 പേ​ർ ജി​ല്ല​യി​ലും 10 പേ​ർ ഇ​ത​ര ജി​ല്ല​ക​ളി​ലും ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്നു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ 2
വാ​ളാ​ട് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​ർ 31
ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ 3
ബ​ത്തേ​രി സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത് 1
കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പോ​യി വ​ന്ന​ത് 5
നൂ​ൽ​പ്പു​ഴ സ​ന്പ​ർ​ക്കം 1
നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ജീ​വ​ന​ക്കാ​ര​ൻ 1
മ​റ്റു​ള്ള​വ​ർ 2

ഗു​ണ്ട​ൽ​പേ​ട്ട് പോ​യി​വ​ന്ന പൊ​ഴു​ത​ന സ്വ​ദേ​ശി (47), ബം​ഗ​ളു​രു​വി​ൽ​നി​ന്നു വ​ന്ന എ​ട​വ​ക സ്വ​ദേ​ശി (33) എ​ന്നി​വ​രാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ.

വാ​ളാ​ട് സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​ർ: വാ​ളാ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് കു​ട്ടി​ക​ള​ട​ക്കം 11 പു​രു​ഷ​ൻ​മാ​രും 15 സ്ത്രീ​ക​ളും, വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ (56, 46), ക​രി​ങ്കു​റ്റി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ(49, 15), എ​ട​വ​ക സ്വ​ദേ​ശി (71). നൂ​ൽ​പ്പു​ഴ സ്വ​ദേ​ശി​യു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള വ​ടു​വ​ഞ്ചാ​ൽ സ്വ​ദേ​ശി (35), കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​യി വ​ന്ന വാ​രാ​ന്പ​റ്റ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് സ്ത്രീ​ക​ളും (39, 15), മൂ​ന്നു പു​രു​ഷ​ൻ​മാ​രും (19, 43, 27), പ​ന​മ​രം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ (50, 29), കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി മു​ള്ള​ൻ​കൊ​ല്ലി സ്വ​ദേ​ശി (25), ബ​ത്തേ​രി സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ സ​ന്പ​ർ​ക്ക​ത്തി​ൽ പെ​ട്ട ചെ​ത​ല​യം സ്വ​ദേ​ശി (22), നാ​ർ​ക്കോ​ട്ടി​ക് സെ​ല്ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ വ​ര​ദൂ​ർ സ്വ​ദേ​ശി (33), പ​നി മൂ​ലം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി (41), തൃ​ശി​ലേ​രി സ്വ​ദേ​ശി (67) എ​ന്നി​വ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ആ​ശു​പ​ത്രി​യി​ലാ​യ മ​റ്റു​ള്ള​വ​ർ.

രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ:

തൊ​ണ്ട​ർ​നാ​ട് (46), അ​ന്പ​ല​വ​യ​ൽ 24), ബാ​ബ​ലി (39), വെ​ള്ള​മു​ണ്ട (21), ക​ണി​യാ​ന്പ​റ്റ (22) സ്വ​ദേ​ശി​ക​ളാ​ണു രോ​ഗ​മു​ക്തി നേ​ടി​യ​ത്

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ​പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 247 പേ​രാ​ണ്. 160 പേ​ർ നി​രീ​ക്ഷ​ണ കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 2,840 പേ​ർ. ശ​നി​യാ​ഴ്ച വ​ന്ന 51 പേ​ർ ഉ​ൾ​പ്പെ​ടെ 355 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ൽ നി​ന്ന് 1,016 പേ​രു​ടെ സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 21245 സാം​പി​ളു​ക​ളി​ൽ 20,260 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ൽ 19590 നെ​ഗ​റ്റീ​വും 670 പോ​സി​റ്റീ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.