ക​ള​ക്ട​റു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്നു പ​ണം ത​ട്ട​ൽ; ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്ഥ​നു സ​സ്പെ​ൻ​ഷ​ൻ
Saturday, August 1, 2020 6:03 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ ക​ള​ക്ട​റു​ടെ ഒൗ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ൽ​നി​ന്നു പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ വ​ഞ്ചി​യൂ​ർ സ​ബ് ട്ര​ഷ​റി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നു സ​സ്പെ​ൻ​ഷ​ൻ. ​അക്കൗണ്ട്‌സ്‌ ഓ​ഫീ​സ​ർ ബി​ജു​ലാ​ലി​നെ​യാ​ണു സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

വ​ഞ്ചി​യൂ​ർ സ​ബ് ട്ര​ഷ​റി​യി​ലെ അ​ക്കൗ​ണ്ടി​ൽ നി​ന്നു​മാ​ണു പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. ജോ​ലി​യി​ൽ നി​ന്നും മാ​സ​ങ്ങ​ൾ​ക്കു മു​ന്പു പി​രി​ഞ്ഞു​പോ​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ യൂ​സ​ർ നെ​യിം, പാ​സ്വേ​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണു പ​ണം ത​ട്ടി​യ​ത്. വ​ഞ്ചി​യൂ​ർ സ​ബ് ട്ര​ഷ​റി​യി​ലെ സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റാ​ണു ബി​ജു​ലാ​ൽ.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ട്ര​ഷ​റി വ​കു​പ്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വ​ഞ്ചി​യൂ​ർ പോ​ലീ​സി​നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കു​മാ​ണു പ​രാ​തി ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ന്നു ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.