ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ജ​ലീ​ലി​ന്‍റെ ഇ​ട​പെ​ട​ൽ അ​നു​ചി​ത​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ
Thursday, July 16, 2020 4:52 PM IST
ന്യൂ​ഡ​ൽ​ഹി: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ഇ​ട​പെ​ട​ൽ അ​നു​ചി​ത​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ. മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കേ​ണ്ട​താ​ണ്. ധ​ന​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഇ​ട​പെ​ട​ൽ പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​മാ​ണെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.

കോ​ൺ​സു​ലേ​റ്റി​ലെ സാ​ധാ​ര​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് മ​ന്ത്രി​മാ​ർ നി​ര​ന്ത​രം സം​സാ​രി​ക്കു​ന്ന​തും പ്രോ​ട്ടോ​ക്കോ​ളി​ന് വി​രു​ദ്ധ​മാ​ണെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. യു​എ​ഇ കോ​ൺ​സു​ൽ ജ​ന​റ​ലു​മാ​യി സം​സാ​രി​ച്ചി​രു​ന്നു​വെ​ന്ന് ജ​ലീ​ൽ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.