ക​ണ്ണൂ​രി​ൽ മ​രി​ച്ച യു​വാ​വി​ന് കോ​വി​ഡ്; മ​ര​ണം ക്വാ​റ​ന്‍റൈൻ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം
Thursday, July 16, 2020 12:02 PM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് മ​രി​ച്ച ഒ​രാ​ൾ​ക്ക് കൂ​ടി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. പാ​നൂ​ർ ക​രി​യാ​ട് സ്വ​ദേ​ശി സ​ലീ​ഖി​ന്‍റെ (24) പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് മ​ര​ണം 36 ആ​യി.

ജൂ​ലൈ പ​തി​മൂ​ന്നി​നാ​ണ് സ​ലീ​ഖി​ന്‍റെ മ​ര​ണം. ഇ​തി​നു​ശേ​ഷ​മാ​ണു സ​ലീ​ഖി​ന്‍റെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​തും. ഒ​ന്ന​ര മാ​സം മു​ന്പ് അ​ഹ​മ്മ​ദാ​ബാ​ദി​ൽ​നി​ന്ന് എ​ത്തി​യ സ​ലീ​ഖ് ക്വാ​റന്‍റൈൻ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​വും വീ​ട്ടി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. നി​രീ​ക്ഷ​ണ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നു ശേ​ഷ​മാ​ണു മ​ര​ണം സം​ഭ​വി​ച്ച​ത്.

ഉ​ദ​ര​സം​ബ​ന്ധ​മാ​യ രോ​ഗ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​ദ്ദേ​ഹം മ​തി​യാ​യ ചി​കി​ത്സ തേ​ടി​യി​ല്ലെ​ന്നാ​ണു വി​വ​രം. ശാ​സ്ത്രീ​യ ചി​കി​ത്സ സ്വീ​ക​രി​ക്കാ​തി​രു​ന്ന സ​ലീ​ഖ് വീ​ഡി​യോ കോ​ളി​ലൂ​ടെ​യും മ​റ്റു​മാ​ണു ചി​കി​ത്സ തേ​ടി​യ​ത്.

സ​ലീ​ഖ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നീ​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നി​ല്ല. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.