ശി​വ​ശ​ങ്ക​ർ ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്നു ക​ണ്ടെ​ത്ത​ൽ; സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വ് ഉ​ട​ൻ?
Thursday, July 16, 2020 11:29 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ൻ ഐ​ടി സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​ർ ഐ​എ​എ​സി​നെ സ​ർ​വീ​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ഉ​ട​ൻ ഇ​റ​ങ്ങി​യേ​ക്കും. അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്കും സ​സ്പെ​ൻ​ഡ് ചെ​യ്യു​ക.

സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പാ​ലി​ക്കേ​ണ്ട ച​ട്ട​ങ്ങ​ൾ ശി​വ​ശ​ങ്ക​ർ ലം​ഘി​ച്ച​താ​യാ​ണു ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യു​ടെ വി​ല​യി​രു​ത്ത​ൽ. 2000-ലാ​ണ് ശി​വ​ശ​ങ്ക​റി​ന് ഐ​എ​എ​സ് ക​ണ്‍​ഫ​ർ​മേ​ഷ​ൻ ല​ഭി​ക്കു​ന്ന​ത്. ഐ​ടി പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ക്കു​ന്പോ​ഴാ​ണ് സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷു​മാ​യി ബ​ന്ധ​മു​ണ്ടാ​യ​തി​ന്‍റെ പേ​രി​ൽ സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റു​ന്ന​ത്.

ശി​വ​ശ​ങ്ക​ർ സ​ർ​വീ​സി​ൽ തു​ട​രു​ന്ന​ത് സ​ർ​ക്കാ​രി​നും മു​ന്ന​ണി​ക്കും ക​ള​ങ്ക​മേ​ൽ​പ്പി​ക്കു​മെ​ന്ന പൊ​തു​വി​ല​യി​രു​ത്ത​ലാ​ണു പാ​ർ​ട്ടി​ക്കും സ​ർ​ക്കാ​രി​നു​മു​ള്ള​ത്. ഈ ​വി​ഷ​യം ബു​ധ​നാ​ഴ്ച പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സം​സാ​രി​ച്ചി​രു​ന്നു.

ന​ട​പ​ടി​യെ​ടു​ക്കാ​ൻ പ​ര്യാ​പ്ത​മാ​യ വ​സ്തു​ത​ക​ളി​ല്ല എ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഇ​തു​വ​രെ സ​ർ​ക്കാ​ർ. എ​ന്നാ​ൽ, രാ​ഷ്ട്രീ​യ സ​മ്മ​ർ​ദം മു​റു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി എ​ന്ന​തി​ലേ​ക്ക് സ​ർ​ക്കാ​ർ എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.