സ്വ​ർ​ണ​ത്തി​ന് കോ​ടി​ക​ൾ മു​ട​ക്കി​യ​ത് ജ്വ​ല്ല​റി​ക​ൾ; സ്വ​പ്ന​യ്ക്കും സ​രി​ത്തി​നും ഏ​ഴ് ല​ക്ഷം
Thursday, July 16, 2020 9:30 AM IST
കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്വ​ർ​ണ​ക്ക​ട​ത്തി​നാ​യി കോ​ടി​ക​ൾ ശേ​ഖ​രി​ച്ച​താ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു സൂ​ച​ന. എ​ട്ടു കോ​ടി രൂ​പ സ്വ​ർ​ണ​ക്ക​ട​ത്തി​നാ​യി സ​മാ​ഹ​രി​ച്ച​താ​യാ​ണു വി​വ​രം.

ജ്വ​ല്ല​റി​ക​ൾ​ക്കു വി​ൽ​ക്കാ​നാ​ണു ദു​ബാ​യി​യി​ൽ​നി​ന്നു സം​ഘം സ്വ​ർ​ണം എ​ത്തി​ച്ച​ത്. റ​മീ​സ്, ജ​ലാ​ൽ, ഹം​ജ​ത് അ​ലി, സ​ന്ദീ​പ് നാ​യ​ർ എ​ന്നി​വ​രാ​ണു പ​ണം സ​മാ​ഹ​രി​ച്ച​ത്. നി​ക്ഷേ​പ​ക​രെ​യും വാ​ങ്ങു​ന്ന​വ​രെ​യും ക​ണ്ടെ​ത്തു​ന്ന​തു ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ജ​ലാ​ലാ​ണ്.

ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന സ്വ​ർ​ണ​ത്തി​ന്‍റെ വി​ൽ​പ​ന​മൂ​ല്യം 14.8 കോ​ടി​യാ​ണ്. ഇ​തു ക​ണ​ക്കി​ലെ​ടു​ത്താ​ണു വ​ൻ​തോ​തി​ൽ പ​ണ​ശേ​ഖ​ര​ണം ന​ട​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്തി​ലൂ​ടെ സ്വ​പ്ന​യ്ക്കും സ​രി​ത്തി​നും ഏ​ഴു ല​ക്ഷം രൂ​പ ക​മ്മീ​ഷ​നാ​യി ല​ഭി​ച്ചെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.

അ​തേ​സ​മ​യം, സ്വ​ർ​ണ​ക്ക​ട​ത്തി​നു പ​ണം മു​ട​ക്കി​യ ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​യി. മ​ഞ്ചേ​രി സ്വ​ദേ​ശി അ​ൻ​വ​ർ, വേ​ങ്ങ​ര സ്വ​ദേ​ശി സെ​യ്ത​ല​വി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ ക​ട​ത്തി​കൊ​ണ്ടു​വ​ന്ന സ്വ​ർ​ണം വാ​ങ്ങി​യ​ത് ഇ​വ​രാ​ണെ​ന്നാ​ണു ക​ണ്ടെ​ത്ത​ൽ. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഒ​രാ​ൾ മ​ല​പ്പു​റ​ത്തെ എ​സ്എ​സ് ജ്വ​ല്ല​റി ഉ​ട​മ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.