സ​ഹോ​ദ​ര​ന് കോ​വി​ഡ്; സൗ​ര​വ് ഗാംഗു​ലി ക്വാ​റ​ന്‍റൈ​നി​ൽ
Thursday, July 16, 2020 9:20 AM IST
കോൽക്കത്ത: ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാ​ഗു​ലി ക്വാ​റ​ന്‍റൈ​നി​ൽ. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ബം​ഗാ​ൾ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്നേ​ഹാ​ശി​ഷ് ഗാം​ഗു​ലി. ഇ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ന‌​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ഇ​തേ​തു​ട​ർ​ന്നാ​ണ് സൗ​ര​വ് ഗാം​ഗു​ലി ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.