പാ​ൽ​ഘാ​ർ ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം; കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
Thursday, July 16, 2020 8:25 AM IST
മും​ബൈ:​മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ല്‍​ഘാ​റി​ല്‍ ജ​ന​ക്കൂ​ട്ടം ര​ണ്ട് സ​ന്ന്യാ​സി​മാ​രെ​യും ഡ്രൈ​വ​റെ​യും മ​ര്‍​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ക്രി​മി​ന​ല്‍ ഇ​ന്‍​വ​സ്റ്റി​ഗേ​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് (സി​ഐ​ഡി) കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. സം​ഭ​വം ന​ട​ന്ന് മൂ​ന്ന് മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് 126 പേ​രെ പ്ര​തി ചേ​ര്‍​ത്ത് 4,955 പേ​ജു​ക​ളു​ള്ള കു​റ്റ​പ​ത്രം സി​ഐ​ഡി ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് മു​ന്‍​പാ​കെ സ​മ​ര്‍​പ്പി​ച്ച​ത്.

കു​റ്റ​വാ​ളി​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​തി​ക​ളെ​ന്ന സം​ശ​യി​ച്ച 808 പേ​രെ​യും 118 സാ​ക്ഷി​ക​ളെ​യും സി​ഐ​ഡി സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 154 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ല്‍ 11 പേ​ര്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രാ​ണ്. ഇ​വ​ര്‍ ആ​ർ​ക്കും ഇ​തു​വ​രെ​യും ജാ​മ്യം ന​ല്‍​കി​യി​ട്ടി​ല്ല.

മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ല്‍​ഘാ​റി​ല്‍ ക​വ​ര്‍​ച്ച​ക്കാ​രെ​ന്ന് ആ​രോ​പി​ച്ചാ​ണ് ആ​ള്‍​ക്കൂ​ട്ടം മൂ​ന്നു പേ​രെ ത​ല്ലി കൊ​ന്ന​ത്. സം​ഭ​വം വ​ലി​യ വി​വാ​ദ​മാ​യി മാ​റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.