വാ​വേ അ​ട​ക്ക​മു​ള്ള ചൈ​നീ​സ് ക​ന്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് വീ​സ നി​യ​ന്ത്ര​ണ​ത്തി​നൊ​രു​ങ്ങി അ​മേ​രി​ക്ക
Thursday, July 16, 2020 6:35 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വാ​വേ​യ്ക്കെ​തി​രെ നി​ല​പാ​ട് ക​ടു​പ്പി​ച്ച് അ​മേ​രി​ക്ക. വാ​വേ അ​ട​ക്ക​മു​ള്ള ചൈ​നീ​സ് ടെ​ക്നോ​ള​ജി ക​ന്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് വീ​സ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക് പോംപിയോ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

പ​ല മു​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ​ക്കും വ​ഴി​യൊ​രു​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഇ​ത്ത​രം ക​ന്പ​നി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ൾ അ​ത്ര​യേ​റെ​യു​ണ്ടെ​ന്നും പോംപിയോ തു​റ​ന്ന​ടി​ച്ചു. വാ​വേ​യ്ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ ബ്രി​ട്ടീ​ഷ് ന​ട​പ​ടി​യെ അ​ദ്ദേ​ഹം സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.