വാ​വേ​യു​ടെ നി​രോ​ധ​നം ബ്രി​ട്ട​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ചൈ​ന
Thursday, July 16, 2020 6:36 AM IST
ബെ​യ്ജിം​ഗ: അ​മേ​രി​ക്ക​യ്ക്ക് പി​ന്നാ​ലെ വാ​വേ​യ്ക്ക് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യ ബ്രി​ട്ടീ​ഷ് ന​ട​പ​ടി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ചൈ​ന. കാ​ര​ണ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തെ​യാ​ണ് വി​ല​ക്കെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. 5 ജി ​നെ​റ്റ്‌വർ​ക്കി​ൽ നി​ന്നു​മാ​ണ് വാ​വേ​യെ ബ്രി​ട്ട​ൻ വി​ല​ക്കി​യി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ, ബ്രി​ട്ട​നി​ലെ ചൈ​നീ​സ് സ്ഥാ​ന​പ​തി​യും വി​ല​ക്കി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നി​രാ​ശ​ജ​ന​ക​വും ഹൃ​ദ​യ​ഭേ​ദ​ക​വു​മാ​യ തീ​രു​മാ​ന​മാ​ണ് ബ്രി​ട്ട​ൻ കൈ​ക്കൊ​ണ്ട​ത് എ​ന്നാ​യി​രു​ന്നു ചൈ​നീ​സ് സ്ഥാ​ന​പ​തി​യു​ടെ പ്ര​തി​ക​ര​ണം.

വാ​വേ​യു​ടെ നി​ല​വി​ലു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ 2027ഓ​ടെ നീ​ക്കം ചെ​യ്യു​മെ​ന്നും ഈ ​വ​ർ​ഷം ഡി​സം​ബ​ർ 31 മു​ത​ൽ ക​ന്പ​നി​യി​ൽ നി​ന്ന് പു​തി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​ത് നി​രോ​ധി​ക്കു​മെ​ന്നും ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.