കോ​വി​ഡ് വാ​ക്സി​ൻ: അ​മേ​രി​ക്ക​ൻ ക​ന്പ​നി​യു​ടെ ശ്ര​മം 90 ശ​ത​മാ​നം വി​ജ​യി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ
Thursday, July 16, 2020 3:35 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വാ​ക്സി​ൻ ക​ണ്ടെ​ത്താ​നു​ള്ള അ​മേ​രി​ക്ക​ൻ ക​ന്പ​നി​യു​ടെ ശ്ര​മ​ങ്ങ​ൾ 90 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്തു​മാ​യി ചേ​ർ​ന്ന് മൊ​ഡേ​ണ ക​ന്പ​നി ന​ട​ത്തു​ന്ന വാ​ക്സി​ൻ ഗ​വേ​ഷ​ണ​ങ്ങ​ളാ​ണ് അ​വ​സാ​ന​ഘ​ട്ട​ത്തോ​ട​ടു​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അ​തേ​സ​മ​യം, വാ​ക്സി​ൻ മ​നു​ഷ്യ​രി​ൽ പ​രീ​ക്ഷി​ക്കു​ന്ന​ത് ഏ​താ​നും ആ​ഴ്ച​ക​ൾ​കൂ​ടി തു​ട​ർ​ന്ന ശേ​ഷ​മേ സ​ർ​ക്കാ​ർ അം​ഗീ​കാ​രം ല​ഭ്യ​മാ​കു​ക​യു​ള്ളൂ. ഈ ​വ​ർ​ഷം ത​ന്നെ വാ​ക്സി​ൻ വി​പ​ണി​യി​ലെ​ത്തി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ന്ത​ർ​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

മ​നു​ഷ്യ​രി​ലെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടു​ന്ന​താ​ണ് വാ​ക്സി​ൻ. 18നും 55​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 45 പേ​രി​ലാ​ണ് ആ​ദ്യ​ഘ​ട്ടം വാ​ക്സി​ൻ പ​രീ​ക്ഷി​ച്ച​ത്. വാ​ക്സി​ൻ ഉ​പ​യോ​ഗി​ച്ച​വ​രി​ൽ കൊ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​ന്ന ആ​ന്‍റി​ബോ​ഡി​യു​ടെ ഉ​ത്പാ​ദ​നം ഇ​ര​ട്ടി​യാ​യി.

എ​ന്നാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യാ​ലേ വാ​ക്സി​ൻ പൂ​ർ​ണ വി​ജ​യ​മെ​ന്ന് പ​റ​യാ​നാ​കൂ. ഇ​പ്പോ​ഴ​ത്തേ​ത് ന​ല്ല വാ​ർ​ത്ത​യാ​ണെ​ന്ന് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി വി​ദ​ഗ്ധ​ൻ ഡോ. ​ആ​ന്‍റി​ണി ഫൗ​ച്ചി പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.