ഹോ​ങ്കോം​ഗ് ഉ​പ​രോ​ധം; അ​മേ​രി​ക്ക​ൻ സ്ഥാ​ന​പ​തി​യെ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് ചൈ​ന
Thursday, July 16, 2020 7:48 AM IST
ബെ​യ്ജിം​ഗ്: ഹോ​ങ്കോം​ഗി​ൽ ദേ​ശീ​യ സു​ര​ക്ഷ നി​യ​മം ന​ട​പ്പാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ അ​മേ​രി​ക്ക​ൻ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ചൈ​ന. അ​മേ​രി​ക്ക​ൻ സ്ഥാ​ന​പ​തി​യെ വി​ദേ​ശ മ​ന്ത്രാ​ല​യ​ത്തി​ൽ വി​ളി​പ്പി​ച്ചാ​ണ് പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്.

അ​മേ​രി​ക്ക​യു​ടെ ന​ട​പ​ടി​ക്ക് ത​ക്ക മ​റു​പ​ടി ന​ൽ​കു​മെ​ന്നും അം​ബാ​സ​ഡ​ർ ടെ​റി ബ്ര​ൻ​സ്റ്റാ​ഡി​ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ ഉ​പ​മ​ന്ത്രി ഷെം​ഗ് സെ​ഗു​വാം​ഗ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഹോ​ങ്കോം​ഗി​ന് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കു​ന്ന വ്യാ​പാ​ര ക​രാ​ർ റ​ദ്ദാ​ക്കു​ക​യും ബാ​ങ്കു​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ചൈ​ന​യു​ടെ ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.