കു​വൈ​റ്റി​ൽ 703 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; മൂ​ന്നു മ​ര​ണം
Wednesday, July 15, 2020 8:35 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ ബു​ധ​നാ​ഴ്ച 703 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 56,877 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 434 പേ​ർ കു​വൈ​റ്റ് സ്വ​ദേ​ശി​ക​ളും 269 പേ​ർ വി​ദേ​ശി​ക​ളു​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്നു പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണം 399 ആ​യി. ഇ​ന്ന് 736 പേ​രാ​ണു രോ​ഗ മു​ക്തി നേ​ടി​യ​ത്‌. രോ​ഗം ബാ​ധി​ച്ച 146 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.