ര​ണ്ടു പേ​രി​ൽ​നി​ന്ന് 53 പേ​ർ​ക്ക് കോ​വി​ഡ്; സ​ന്പ​ർ​ക്ക ഭീ​തി​യി​ൽ കോ​ഴി​ക്കോ​ട്, കാ​സ​ർ​ഗോ​ഡ്
Wednesday, July 15, 2020 7:16 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ സ്ഥി​തി അ​ൽ​പം രൂ​ക്ഷ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച 74 പേ​രി​ൽ 48 പേ​ർ​ക്കും സ​ന്പ​ർ​ക്കം മൂ​ല​മാ​ണ് രോ​ഗം വ​ന്ന​ത്. ഒ​ൻ​പ​ത് പേ​രു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല. സ​ന്പ​ർ​ക്കം മൂ​ലം ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗം ഉ​ള്ള​ത് ചെ​ങ്ങ​ള, മ​ധൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്. മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ചെ​ങ്ങ​ള​യി​ൽ 24 പേ​രും മ​ധൂ​രി​ൽ 15 പേ​രും രോ​ഗ​ബാ​ധി​ത​രാ​യി. ക​ർ​ണാ​ട​ക സം​സ്ഥാ​ന​ത്തു​നി​ന്ന് ഉൗ​ടു​വ​ഴി​ക​ൾ വ​ഴി ആ​ളു​ക​ൾ അ​ന​ധി​കൃ​ത​മാ​യി ക​ട​ന്നു​വ​രു​ന്നു​ണ്ട്. ഈ ​സ​ഞ്ചാ​രം ത​ട​യാ​ൻ ന​ട​പ​ടി​ക​ളെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട്ട് 64 പേ​ർ​ക്ക് രോ​ഗം വ​ന്ന​തി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണു പു​റ​ത്തു​നി​ന്ന് വ​ന്ന​ത്. 62 പേ​ർ​ക്ക് സ​ന്പ​ർ​ക്കം മൂ​ല​മാ​ണ് രോ​ഗം. ഒ​രാ​ളു​ടെ ഉ​റ​വി​ടം അ​റി​യി​ല്ല. തൂ​ണേ​രി, നാ​ദാ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ സ​ന്പ​ർ​ക്ക​രോ​ഗി​ക​ളു​ള്ള​ത്. ര​ണ്ടു പേ​രി​ൽ നി​ന്നാ​ണ് ഇ​വി​ടെ 53 പേ​ർ​ക്ക് രോ​ഗം വ​ന്ന​ത്.

മ​ല​പ്പു​റ​ത്ത് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി വ​രു​ന്ന​ത് പൊ​ന്നാ​നി താ​ലൂ​ക്കി​ലാ​ണ്. പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും റാ​പ്പി​ഡ്, ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തു​ന്നു​ണ്ട്. അ​തി​തീ​വ്ര​മേ​ഖ​ല​യാ​യ പൊ​ന്നാ​നി​യി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ഇ​വി​ട​ത്തെ ഡോ​ക്ട​ർ​മാ​ർ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ, മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ, വി​വി​ധ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ ഇ​ങ്ങ​നെ 25-ല​ധി​കം വ്യ​ക്തി​ക​ൾ​ക്ക് ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​തെ രോ​ഗം വ​ന്നി​ട്ടു​ണ്ട്. രോ​ഗ​വ്യാ​പ​ന​സാ​ധ്യ​ത ഇ​നി​യും കൂ​ടി​യേ​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.