അ​തി​ർ​ത്തി ജി​ല്ല​ക​ളി​ൽ രോ​ഗ​വ്യാ​പ​നം; വ​യ​നാ​ട്ടി​ൽ ജാ​ഗ്ര​ത; വ​ഴി​ക്ക​ണ്ണു​മാ​യി പോ​ലീ​സ്
Wednesday, July 15, 2020 7:09 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട്ട് സ​ന്പ​ർ​ക്ക രോ​ഗി​ക​ൾ കൂ​ടി​യ ഇ​ട​ങ്ങ​ളോ ക്ല​സ്റ്റ​റു​ക​ളോ ഇ​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തൃ​ശൂ​ർ ബി​എ​സ്എ​ഫ് ക്യാ​ന്പ്, കു​ന്നം​കു​ളം, ഇ​രി​ഞ്ഞാ​ല​ക്കു​ട, തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ, ചാ​വ​ക്കാ​ട്, വ​ട​ക്കേ​ക്കാ​ട്, കു​രി​യ​ച്ചി​റ, പു​റ​ത്തു​ശേ​രി, ചാ​ല​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്തി​യ​ത്. ക​ണ്ടെ​യ്ൻ​മെ​ന്‍റ സോ​ണ്‍, പെ​രി​മീ​റ്റ​ർ ബ​ഫ​ർ സോ​ണു​ക​ളാ​യി തി​രി​ച്ച് രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ന​ട​പ​ടി​യെ​ടു​ത്തു.

വ​യ​നാ​ട്ടി​ൽ സ​ന്പ​ർ​ക്ക​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളി​ല്ല. കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ളു​മി​ല്ല. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടി​ക്കു​ളം, മു​ള്ള​ങ്കൊ​ല്ലി, പു​ൽ​പ്പ​ള്ളി, തൊ​ണ്ട​ർ​നാ​ട്, മീ​ന​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ക്ല​സ്റ്റ​ർ രൂ​പീ​ക​ര​ണ​സാ​ധ്യ​ത​യു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രെ​യെ​ല്ലാം ക​ണ്ടെ​ത്തി വീ​ടു​ക​ളി​ലോ സ്ഥാ​പ​ന​ങ്ങ​ളി​ലോ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​തി​ർ​ത്തി ജി​ല്ല​യാ​യ​തു​കൊ​ണ്ട് ത​ന്നെ വ​ലി​യ ജാ​ഗ്ര​ത വ​യ​നാ​ട്ടി​ൽ വേ​ണം. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​തി​ർ​ത്തി ജി​ല്ല​ക​ളി​ൽ രോ​ഗ​വ്യാ​പ​ന​മു​ണ്ട്. കാ​ട്ടു​പാ​ത വ​ഴി ജ​ന​ങ്ങ​ൾ പോ​കാ​തി​രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്.

ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച​റി​യാ​നും വ​ഴി​യി​ൽ ത​ങ്ങു​ന്ന​ത് ത​ട​യാ​നും ജി​ല്ലാ പോ​ലീ​സ് വ​ഴി​ക്ക​ണ്ണ് എ​ന്ന പേ​രി​ൽ വി​വി​ധ വ​ർ​ണ​ങ്ങ​ളി​ൽ സ്റ്റി​ക്ക​റു​ക​ൾ പ​തി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ല​വി​ൽ കൂ​ടു​ത​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ഐ​ടി​ബി​പി നൂ​റ​നാ​ട്, കാ​യം​കു​ളം ന​ഗ​ര​സ​ഭ, ചേ​ർ​ത്ത​ല പ​ള്ളി​ത്തോ​ട്, എ​ഴു​പു​ന്ന എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ശ​ന​നി​യ​ന്ത്ര​ണം തു​ട​രും. ചേ​ർ​ത്ത​ല താ​ലൂ​ക്കും, കാ​യം​കു​ളം ന​ഗ​ര​സ​ഭ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.