രാജാക്കാട്ട് സ​ന്പ​ർ​ക്കവ്യാ​പ​നം, ആ​റു പേ​രു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല; എ​റ​ണാ​കു​ള​ത്ത് ആ​ശ​ങ്ക
Wednesday, July 15, 2020 7:49 PM IST
തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ള​ത്തെ ചെ​ല്ലാ​നം, കീ​ഴ്മാ​ട്, ആ​ലു​വ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് രോ​ഗ​ബാ​ധ കൂ​ടി​യ ഇ​ട​ങ്ങ​ളെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച 72 പേ​രി​ൽ 64 പേ​രും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം വ​ന്ന​വ​രാ​ണ്. ഈ ​പ്ര​ദേ​ശ​ത്ത് സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണാ​ണ്.

ചെ​ല്ലാ​ന​ത്ത് ആ​കെ 544 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ 70 ഫ​ല​ങ്ങ​ൾ പോ​സി​റ്റീ​വാ​യി. ആ​ലു​വ​യി​ൽ 514 പേ​രു​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 59 പേ​രാ​ണ് പോ​സി​റ്റീ​വാ​യ​ത്. എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റി​ൽ 152 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു. 20 പോ​സി​റ്റീ​വാ​യി. ചെ​ല്ലാ​ന​ത്തു കോ​വി​ഡ് ഇ​ത​ര രോ​ഗ​ങ്ങ​ൾ​ക്കു ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ ടീ​മി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റി​ൽ ഒ​രു പ​രി​ധി വ​രെ രോ​ഗ​വ്യാ​പ​നം ത​ട​യാ​നാ​യി.

ഇ​ടു​ക്കി രാ​ജാ​ക്കാ​ട് മേ​ഖ​ല​യി​ൽ സ​ന്പ​ർ​ക്ക രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലാ​ണ്. അ​വി​ടെ​യാ​ണ് മ​ര​ണ​വു​മു​ണ്ടാ​യ​ത്. 55 പേ​ർ​ക്ക് പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​തി​ൽ ആ​റു പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ക​ണ്ണൂ​രി​ൽ കൂ​ത്തു​പ​റ​ന്പ് വ​ലി​യ​വെ​ളി​ച്ച​ത്തു​ള്ള സി​ഐ​എ​സ്എ​ഫ് കാ​ന്പാ​ണ് സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം കൂ​ടി​യ മേ​ഖ​ല. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​തി​ന​കം 70-ലേ​റെ​പ്പേ​ർ​ക്ക് രോ​ഗ​മു​ണ്ടാ​യി. എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ക്വാ​റ​ന്ൈ‍​റ​ൻ ശ​ക്തി​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി. ക​ണ്ണൂ​ർ ക​ന്േ‍​റാ​ണ്‍​മെ​ന്‍റ് ഏ​രി​യ​യി​ലെ സെ​ന്‍റ​റി​ലെ നാ​നൂ​റി​ലേ​റെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് രോ​ഗ​മു​ണ്ടാ​യ​ത്. ഇ​വി​ടെ ആ​റ് വാ​ർ​ഡു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചു. നൈ​റ്റ് ക​ർ​ഫ്യൂ നി​ല​വി​ലു​ണ്ട്. ഇ​വ​രു​ടെ ചി​കി​ത്സ​യ്ക്ക് ആ​ർ​മി ആ​ശു​പ​ത്രി​യി​ൽ സൗ​ക​ര്യ​മു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.