മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി
Wednesday, July 15, 2020 5:23 PM IST
കോ​ഴി​ക്കോ​ട്: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ മു​ൻ ഐ​ടി സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ​തി​രേ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മ​ടി​ക്കു​ന്ന​ത് ദു​രൂ​ഹ​മെ​ന്ന് മു​സ്‌​ലീം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി.

ശി​വ​ശ​ങ്ക​റി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണം. കേ​സി​ൽ ഭ​ര​ണ​സം​വി​ധാ​നം മു​ഴു​വ​ൻ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണ്. ഇ​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണ​ത്തെ നേ​രി​ട​ണ​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.