യു​പി​യി​ൽ വീ​ടു​ക​ൾ​ക്ക് അ​നു​വാ​ദ​മി​ല്ലാ​തെ കാ​വി നി​റം പൂ​ശി; എ​തി​ർ​ത്ത​പ്പോ​ൾ ഭീ​ഷ​ണി
Tuesday, July 14, 2020 4:03 PM IST
ലക്നോ: അ​നു​വാ​ദ​മി​ല്ലാ​തെ വീ​ടു​ക​ള്‍​ക്ക് കാ​വി നി​റം പൂ​ശി​യെന്ന പ​രാ​തി​യു​മാ​യി വ്യാ​പാ​രി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ലാ​ണ് സം​ഭ​വം. ഒ​രു സം​ഘം ആ​ളു​ക​ളാ​ണ് വീ​ടു​ക​ളി​ല്‍ കാ​വി നി​റം പൂ​ശി​യ​ത്.

ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച ത​ന്നെ അ​വ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. യുപി മ​ന്ത്രി​യാ​യ ന​ന്ദ​ഗോ​പാ​ല്‍ ന​ന്ദി താ​മ​സി​ക്കു​ന്ന​തും ഈ ​പ്ര​ദേ​ശ​ത്താ​ണ്.

ഈ ​മേ​ഖ​ല​യി​ൽ വി​ക​സ​ന​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​ണെ​ന്നും വി​വാ​ദം അ​നാ​വ​ശ്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച പ്ര​യാ​ഗ് രാ​ജി​ലെ ബ​ഹ​ദൂ​ർ​ഗ​ഞ്ച് പ്ര​ദേ​ശ​ത്ത് നി​ന്നും വ്യാ​പാ​രി​യാ​യ ര​വി ഗു​പ്ത സംഭവത്തിന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​രു​ന്നു. ഒ​രു സം​ഘ​മാ​ളു​ക​ൾ വീ​ടി​ന്‍റെ പു​റം ഭാ​ഗ​ത്ത് കാ​വി നി​റം പൂ​ശു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

എ​ത്ര​ത്തോ​ളം ഗു​ണ്ടാ​യി​സ​മാ​ണ് ഇ​വി​ടെ വ​ർ​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഞാ​ൻ പ​റ​യു​മ്പോ​ൾ നി​ങ്ങ​ൾ നി​ർ​ത്ത​ണ​മെ​ന്നും പ​റ​യു​ന്ന​ത് വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം. എ​ന്നാ​ൽ അവിടെ വന്ന സംഘം ഇ​തൊ​ന്നും ശ്ര​ദ്ധി​ക്കാ​തെ കാ​വി നി​റം പൂ​ശു​ക​യാ​യി​രു​ന്നു. വീ​ടി​നു സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രെ​യും അ​വ​ർ അ​പ​മാ​നി​ച്ചു.

മ​ന്ത്രി​യു​ടെ ബ​ന്ധു​വാ​ണ് സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി. പ്ര​യാ​ഗ് രാ​ജ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.