ഫൈ​സ​ൽ ഫ​രീ​ദി​നു വേ​ണ്ടി ബ്ലൂ ​നോ​ട്ടീ​സ്; വി​ട്ടു​കി​ട്ടാ​ൻ നീ​ക്ക​വു​മാ​യി എ​ൻ​ഐ​എ
Tuesday, July 14, 2020 11:07 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മൂ​ന്നാം പ്ര​തി ഫൈ​സ​ൽ ഫ​രീ​ദി​നെ യു​എ​ഇ​യി​ൽ നി​ന്ന് വി​ട്ടു​കി​ട്ടാ​നു​ള്ള നീ​ക്ക​വു​മാ​യി എ​ൻ​ഐ​എ. ഫൈ​സ​ൽ ഫ​രീ​ദി​നു വേ​ണ്ടി ബ്ലൂ ​നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കാ​നാ​ണു നീ​ക്കം. കു​റ്റ​വാ​ളി​യെ​ന്നു സം​ശ​യി​ക്കു​ന്ന ആ​ളു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​ണു ബ്ലൂ ​നോ​ട്ടി​സ് ന​ൽ​കു​ന്ന​ത്.

ഫൈ​സ​ലി​നാ​യി കോ​ട​തി ജാ​മ്യ​മി​ല്ലാ വാ​റ​ൻ​ഡ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. കേ​സി​ൽ പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷി​നെ​യും സ​ന്ദീ​പ് നാ​യ​രെ​യും 21 വ​രെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ക​യാ​ണ്. ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗി​ൽ സ്വ​ർ​ണം ക​ട​ത്താ​നാ​യി പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച​ത് യു​എ​ഇ​യു​ടെ വ്യാ​ജ​മു​ദ്ര​യും സ്റ്റി​ക്ക​റു​മാ​ണെ​ന്ന് എ​ൻ​ഐ​എ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു.

ഫൈ​സ​ൽ ഫ​രീ​ദാ​ണ് വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച​തെ​ന്നും ബാ​ഗേ​ജി​ന് ന​യ​ത​ന്ത്ര​പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നാ​യി​രു​ന്നു ഇ​തെ​ന്നും എ​ൻ​ഐ​എ അ​റി​യി​ച്ചു. കോ​ണ്‍​സ​ലേ​റ്റു​മാ​യും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ഇ​തി​നു ബ​ന്ധ​മി​ല്ല. സ്വ​പ്ന സു​രേ​ഷി​നെ​യും സ​ന്ദീ​പ് നാ​യ​രെ​യും ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​നു​ള്ള അ​പേ​ക്ഷ​യി​ലാ​ണ് എ​ൻ​ഐ​എ ഇ​തു പ​റ​യു​ന്ന​ത്.

കേ​സി​ൽ വ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യും പ്ര​തി​ക​ൾ ക​ട​ത്തി​യ സ്വ​ർ​ണം ജ്വ​ല്ല​റി​ക​ൾ​ക്ക​ല്ല ന​ൽ​കി​യ​തെ​ന്നും തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ൻ​ഐ​എ കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. ഇ​ന്ത്യ​യും യു​എ​ഇ​യു​മാ​യു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തെ​ത​ന്നെ ബാ​ധി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​ത്ത​രം ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ലൂ​ടെ​യു​ണ്ടാ​യ​ത്. സ്വ​പ്ന​യും സ​ന്ദീ​പും യു​എ​ഇ കോ​ണ്‍​സ​ലേ​റ്റി​ൽ​നി​ന്ന് അ​കാ​ര​ണ​മാ​യി ജോ​ലി രാ​ജി​വ​ച്ച​വ​രാ​ണ്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ൽ അ​നി​വാ​ര്യ​മാ​ണെ​ന്നും എ​ൻ​ഐ​എ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.