ശ്രീ​രാ​മ​ൻ നേ​പ്പാ​ളി, ഇ​ന്ത്യ വ​സ്തു​ത​ക​ൾ അ​പ​ഹ​രി​ച്ചു: നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ഒ​ലി
Tuesday, July 14, 2020 10:58 AM IST
കാ​ഠ്മ​ണ്ഡു: ശ്രീ​രാ​മ​ൻ നേ​പ്പാ​ൾ സ്വ​ദേ​ശി​യാ​യി​രു​ന്നെ​ന്ന വാ​ദ​വു​മാ​യി നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ർ​മ ഒ​ലി. അ​യോ​ധ്യ​യി​ൽ രാ​മ​രാ​ജ്യം സൃ​ഷ്ടി​ച്ചു​കൊ​ണ്ട് ഇ​ന്ത്യ ശ്രീ​രാ​മ​നെ ത​ങ്ങ​ളു​ടേ​താ​ക്കി എ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണു നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി പ​റ​യു​ന്ന​ത്.

ബി​ഹാ​റു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ​ട്ട​ണ​മാ​യ ബി​ർ​ഗ​ഞ്ചി​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​മാ​യി​രു​ന്നു അ​യോ​ധ്യ. ഇ​ന്ന​ത്തെ അ​യോ​ധ്യ​യി​ൽ​നി​ന്ന്, വി​വാ​ഹ​ത്തി​നാ​യി രാ​മ​ൻ നേ​പ്പാ​ളി​ലേ​ക്കു വ​രാ​ൻ യാ​തൊ​രു സാ​ധ്യ​ത​യു​മി​ല്ല. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫൈ​സാ​ബാ​ദ് ജി​ല്ല​യി​ലെ അ​യോ​ധ്യ ഇ​ന്ത്യ​യു​ടെ പി​ന്നീ​ടു​ള്ള സൃ​ഷ്ടി​യാ​ണ്. ഇ​ന്ത്യ വ​സ്തു​ത​ക​ളെ വ​ള​ച്ചൊ​ടി​ച്ച​തി​നാ​ൽ നാം ​സാം​സ്കാ​രി​ക​മാ​യി വ​ഞ്ചി​ക്ക​പ്പെ​ട്ടു. ഒ​രു ഇ​ന്ത്യ​ൻ രാ​ജ​കു​മാ​ര​നും സീ​ത​യെ വി​വാ​ഹം ക​ഴി​ച്ചു ന​ൽ​കി​യി​ട്ടി​ല്ല- ഒ​ലി പ​റ​ഞ്ഞു.

ശ്രീ​രാ​മ​ൻ ഇ​ന്ത്യ​ക്കാ​ര​ന​ല്ല. നേ​പ്പാ​ളി​യാ​ണ്. നേ​പ്പാ​ളി​ന്‍റെ സം​സ്കാ​രം ഇ​ന്ത്യ അ​ടി​ച്ച​മ​ർ​ത്തു​ക​യും പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. വ​സ്തു​ത​ക​ൾ അ​പ​ഹ​രി​ക്ക​പ്പെ​ട്ടു. രാ​മ​ൻ ഉ​പേ​ക്ഷി​ച്ച​തി​നു​ശേ​ഷം, മ​ക്ക​ളാ​യ ല​വ​കു​ശ​ൻ​മാ​രോ​ടൊ​പ്പം നാ​രാ​യ​ണി​യു​ടെ (ഗ​ന്ധ​ക് ന​ദി) തീ​ര​ത്തു​ള്ള വാ​ത്മീ​കി മ​ഹ​ർ​ഷി​യു​ടെ ആ​ശ്ര​മ​ത്തി​ലാ​ണു സീ​ത താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും ഒ​ലി അ​വ​കാ​ശ​പ്പെ​ട്ടു.

വാ​ൽ​മീ​കി രാ​മാ​യ​ണ​ത്തെ നേ​പ്പാ​ളി​യി​ലേ​ക്കു വി​വ​ർ​ത്ത​നം ചെ​യ്ത ക​വി ഭാ​നു​ഭ​ക്ത ആ​ചാ​ര്യ​യു​ടെ ജന്‍​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഒ​ലി. ഇ​ന്ത്യ​യു​ടെ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി നേ​പ്പാ​ൾ ഭൂ​പ​ടം പു​റ​ത്തി​റ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണു ഒ​ലി​യു​ടെ പു​തി​യ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.