ഇ​ട​ക്കു​ന്ന​ത്ത് 87 പേ​ർ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന
Monday, July 13, 2020 7:42 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​വി​ഡ് 19 ബാ​ധി​ച്ച് ഇ​ട​ക്കു​ന്ന​ത്ത് മ​രി​ച്ച ഓ​ട്ടോ ഡ്രൈ​വ​റു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ 87 പേ​ർ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലെ 37 പേ​ർ​ക്ക് സ്രവ​പ​രി​ശോ​ധ​ന​യും ര​ണ്ടാം സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള 50 പേ​ർ​ക്ക് റാ​പ്പി​ഡ് ടെ​സ്റ്റു​മാ​ണ് ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​നാ ഫ​ലം അ​ടു​ത്ത ദി​വ​സ​മേ ല​ഭി​ക്കൂ. പ​രി​ശോ​ധ​ന ന​ട​ത്തി​യ മൂ​ന്ന് പേ​ർ​ക്ക് കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

അ​തേ​സ​മ​യം ഓ​ട്ടോ ഡ്രൈ​വ​റു​ടെ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. കോ​വി​ഡ് ബാ​ധ ക​ണ്ടെ​ത്തി​യ പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡ് നേ​ര​ത്തെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി​യി​രു​ന്നു.

ഇ​വി​ടെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഓ​ട്ടോ ഡ്രൈ​വ​റു​ടെ മൃ​ത​ദേ​ഹം ഇ​തു​വ​രെ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി​യി​ട്ടി​ല്ല. ഒ​രി​ക്ക​ൽ കൂ​ടി കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മേ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കൂ. ഇ​തി​നാ​യി സ്രവം ആ​ല​പ്പു​ഴ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.