ആൻഡമാൻ, നിക്കോബാർ ദ്വീപ സമൂഹങ്ങളിൽ ഭൂചലനം
Monday, July 13, 2020 7:53 AM IST
പോർട്ട്ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹങ്ങളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 ആയിരുന്നു തീവ്രത. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയില്ല.

തിങ്കളാഴ്ച പുലർച്ചെ 2.36നായിരുന്നു ഭൂചലനമുണ്ടായത്. ദിഗ്‌ലിപുരിൽ നിന്ന് 153 കിലോമീറ്റർ വടക്ക് ഭാഗത്തായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.