സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്: ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത റ​മീ​സി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി
Monday, July 13, 2020 7:33 AM IST
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി കെ.​ടി റ​മീ​സി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ വീ​ട്ടി​ല്‍ നി​ന്ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​റ​സ്റ്റി​ലാ​യ റ​മീ​സി​നെ​യും ഒ​ന്നാം പ്ര​തി പി.​എ​സ്. സ​രി​ത്തി​നെ​യും ഒ​രു​മി​ച്ചി​രു​ത്തി ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. റ​മീ​സി​നെ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യേ​ക്കും.

സ​രി​ത്തി​ല്‍ നി​ന്ന് സ്വ​ര്‍​ണം കൈ​പ്പ​റ്റി​യ​വ​രി​ലൊ​രാ​ളാ​ണ് റ​മീ​സ്. സ​ന്ദീ​പി​ന്‍റെ മൊ​ഴി​യ​നു​സ​രി​ച്ചാ​ണ് റ​മീ​സി​നെ പി​ടി​കൂ​ടി​യ​ത്. കൊ​ച്ചി​യി​ല്‍ ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രു​മ്പോ​ള്‍ ത​ന്നെ റ​മീ​സി​ന്‍റെ വീ​ട്ടി​ലും ക​സ്റ്റം​സ് റെ​യ്ഡ് ന​ട​ത്തി രേ​ഖ​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. ര​ണ്ടു പ്ര​തി​ക​ളും ന​ല്‍​കി​യ വി​വ​ര​ങ്ങ​ള്‍ ക​സ്റ്റം​സ് എ​ന്‍​ഐ​എ​യ്ക്ക് കൈ​മാ​റി.

അ​തേ​സ​മ​യം, സ്വ​പ്‍​ന സു​രേ​ഷി​നെ​യും സ​ന്ദീ​പ് നാ​യ​രെ​യും ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ട​ണ​മെ​ന്ന എ​ൻ​ഐ​എ​യു​ടെ ആ​വ​ശ്യം തി​ങ്ക​ളാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും. 10 ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക​സ്റ്റം​സും കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.